ദൃശ്യം 2 വിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് എസ്തര്‍...

രണ്ട് ദിവസം മുമ്ബായിരുന്നു ദൃശ്യം 2 ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചത്. ഷൂട്ടിനിടയില്‍ താന്‍ നേരിട്ട വെല്ലുവിളിയെ കുറിച്ച് തുറന്ന് പറയുകയാണ് നടി എസ്തര്‍. 'സെറ്റില്‍ പ്ലോട്ട് ട്വിസ്റ്റുകള്‍ രഹസ്യമാക്കി വെക്കാന്‍ ഞാന്‍ നന്നായി ബുദ്ധിമുട്ടി. ജീത്തു അങ്കിളും മോഹന്‍ലാല്‍ അങ്കിളും ഈ കൊച്ച് എല്ലാം നശിപ്പിക്കുമെന്ന് പറയുമായിരുന്നു. എന്നോട് ആരെങ്കിലും രംഗങ്ങളെ കുറിച്ച് ചോദിച്ചാല്‍ മൊത്തം കഥയും പറയും.
ഒരുദിവസം നിര്‍മ്മാതാവിന്റെ മകന്‍ സെറ്റില്‍ വന്നു. അദ്ദേഹം സ്‌ക്രിപ്റ്റ് വായിച്ചിട്ടില്ലെന്ന് എനിക്കറിയില്ലായിരുന്നു. ഇതല്ലേ നിന്റെ അടുത്ത സീനിന് ശേഷം നടക്കുന്നതെന്ന് എന്നോട് ചോദിച്ചു. അല്ല, അല്ല എന്ന് പറഞ്ഞ് ഞാന്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ തുടങ്ങി. അദ്ദേഹം ആശ്ചര്യപ്പെട്ടു. നീയൊന്നും പറയാന്‍ പാടില്ലെന്ന് പറഞ്ഞ് ജീത്തു അങ്കിള്‍ ഇടപെടുകയായിരുന്നു', എസ്തര്‍ പറയുന്നു.
https://www.facebook.com/Malayalivartha























