ഇന്ത്യന്‍ സിനിമയുടെ 'ഡ്രീം ഗേള്‍' ഇവിടെ ഉണ്ട്; അപൂർവങ്ങളിൽ അപൂർവമായ ആ ചിത്രം പങ്കുവച്ച് താരം, ദേവിയായി വസ്ത്രം ധരിച്ചിരിക്കുന്ന താരത്തിന്റെ ഫോട്ടോ ഏറ്റെടുത്ത് ആരാധകർ
ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള 'ഡ്രീം ഗേള്‍' എന്ന് വിളിപ്പേര് നേടിയ നടിയാണ് ഹേമ മാലിനി. അഭിനേത്രി എന്നതിലുപരി എഴുത്തുകാരിയും നിര്‍മാതാവും സംവിധായകയും കൂടിയാണ് ഇവർ. മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഹേമ സജീവമാണ്.
ബോളിവുഡ് സിനിമകളിൽ സജീവസാനിധ്യമായിരുന്ന ഡ്രീം ഗേള്‍' എന്ന പേരിൽ 1977 ല്‍ ഒരു സിനിമയിലും അഭിനയിച്ചു. 1976 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടിയ ഇന്ത്യന്‍ നടിമാരില്‍ ഒരാളായിരുന്നു ഹേമ മാലിനി. പത്മശ്രീയും ഉള്‍പ്പടെ നിരവധി അംഗീകാരം ലഭിച്ച ഹേമമാലിനി ഇന്നും പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രം തന്നെയാണ്.
ഇപ്പോഴിതാ തന്റെയൊരു പഴയ ചിത്രം കൈയില്‍ കിട്ടിയ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. ബോളിവുഡിലേ ക്ക് പ്രവേശിക്കുന്നതിനു മുമ്ബുള്ള തന്റെ ചിത്രമാണ് ഇതെന്ന് ഹേമ പറയുന്നു. ചിത്രത്തില്‍ ഹേമ മാലിനി ഒരു ദേവിയായി വസ്ത്രം ധരിച്ചിരിക്കുന്നത് കാണാം. ഒരു തമിഴ് മാസികയുടെ കവര്‍ ഫോട്ടോഷൂട്ടിന് വേണ്ടി എടുത്ത ചിത്രമാണിത് എന്നും താരം പങ്കുവയ്ക്കുകയുണ്ടായി.
ഏറ്റവും പ്രിയപ്പെട്ട ഈ ചിത്രത്തിനായി നിരവധി വര്‍ഷങ്ങളായി തിരഞ്ഞുവെന്നും 'സപ്നോണ്‍ കാ സൗദാഗറി'ലെ രാജ് കപൂറിനൊപ്പമുള്ള തന്റെ ഹിന്ദി അരങ്ങേറ്റത്തിന് മുമ്ബ് എവിഎം സ്റ്റുഡിയോയിലാണ് ഇത് ചിത്രീകരിച്ചതെന്നും ഹേമ തന്റെ പഴയ ഫോട്ടോ പങ്കുവച്ചതോടൊപ്പം കുറിക്കുകയുണ്ടായി. ഫോട്ടോയെടുക്കുമ്ബോള്‍ തനിക്ക് 14 അല്ലെങ്കില്‍ 15 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും ഹേമാമാലിനി പറയുകയാണ്.
https://www.facebook.com/Malayalivartha





















