Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മേയര്‍ സ്ഥാനാര്‍ത്ഥിയാകാം എന്ന് കോണ്‍ഗ്രസുകാര്‍ പറഞ്ഞാല്‍ ചാടുമോ എന്ന് എനിക്കറിയില്ല.നൂറു വട്ടം ചേച്ചി ആലോചിക്കണം. ചേച്ചി സ്ഥാനാര്‍ത്ഥിയായി നില്‍ക്കരുത്

12 NOVEMBER 2020 01:01 PM IST
മലയാളി വാര്‍ത്ത

തദ്ദേശ തെരഞ്ഞെടുപ്പിൽ മല്ലിക സുകുമാരൻ തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആകുമെന്ന് ഒരു വാർത്ത ഉയർന്ന കേട്ടിരുന്നു. സെലിബ്രേറ്റികൂടിയായതിനാൽ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ വൻ പ്രചരവും നേടി.ഇപ്പോളിതാ മല്ലിക സുകുമാരനോട് സ്ഥാനാർത്ഥിയാകരുതെന്ന് തുറന്നുപറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂടൂബ് ചാനലിലൂടെയാണ് മല്ലിക സുകുമാരനെകുറിച്ചും, മേയർ സ്ഥാനാർത്ഥിയാകുന്നതിനെ കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,

വാര്‍ത്ത ശരിയാണോ എന്ന് അറിയില്ല... ചേച്ചി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കുന്നു എന്ന് കേട്ടു. ചേച്ചി ഒരു കോണ്‍ഗ്രസ് കുടുംബത്തിലെ ആളാണ്. അപാരമായ ബുദ്ധിയുള്ളയാളാണ് മല്ലിക ചേച്ചി. ആളുകളോട് എങ്ങനെ പെരുമാറണം എന്ന് അറിയാവുന്ന വളരെ വിവരവും വിദ്യാഭ്യാസവും ഉള്ള ആളാണ്. എനിക്ക് ചേച്ചിയോട് ബഹുമാനമുണ്ട്.
കേരളത്തിലെ ദൈന്യദിന രാഷ്ട്രീയത്തെ കുറിച്ച്‌ ചേച്ചിയ്ക്ക് നല്ല പൊതുബോധം ഉണ്ടെന്ന് വിശ്വസിക്കുന്നു. അങ്ങനെയുള്ള ചേച്ചി മേയര്‍ സ്ഥാനാര്‍ത്ഥിയാകാം എന്ന് കോണ്‍ഗ്രസുകാര്‍ പറഞ്ഞാല്‍ ചാടുമോ എന്ന് എനിക്കറിയില്ല.നൂറു വട്ടം ചേച്ചി ആലോചിക്കണം. ചേച്ചി സ്ഥാനാര്‍ത്ഥിയായി നില്‍ക്കരുത്.

വലയം എന്ന സീരിയലാണ് എനിക്ക് ആദ്യമായി സംവിധാനം ചെയ്യാൻ അവസരം ലഭിക്കുന്നത്. മല്ലിക ചേച്ചി 'പെയ്ത് ഒഴിയാതെ' എന്ന സീരിയലിൽ അഭിനയിച്ചിരുന്നു. അതിലെ അഭിനയം കണ്ടിട്ടാണ് മല്ലിക ചേച്ചിയെ 'വലയം' സീരിയലിലെ നായികയാക്കിയത്. ശിവജി ചേട്ടനായിരുന്നു നായകൻ. ഇണങ്ങിയും പിണങ്ങിയും ഉളള ബന്ധമാണ് മല്ലിക ചേച്ചിയുമായി.ഞാൻ പിണങ്ങിയാലും മല്ലിക ചേച്ചി അങ്ങനെ പിണങ്ങില്ല. എപ്പോഴും ചിരിച്ച് മാത്രേ സംസാരിക്കൂ.1974-ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന അരവിന്ദന്റെ ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് മല്ലികയുടെ അഭിനയജീവിതത്തിന്റെ തുടക്കം. സുകുമാരനുമായുള്ള വിവാഹശേഷം മല്ലിക അഭിനയരംഗം വിട്ടു.

സുകുമാരന്റെ മരണശേഷം മല്ലിക തന്റെ അഭിനയജീവിതം പുനരാരംഭിച്ചു.കെ.കെ. രാജീവ് സം‌വിധാനം ചെയ്ത പെയ്തൊഴിയാതെ എന്ന ടെലിവിഷൻ പരമ്പരയാണ് മല്ലികയുടെ തിരിച്ചുവരവിലെ ആദ്യ അഭിനയസം‌രംഭം.ഈ സീരിയലിൽ തന്റെ കൂടെ അഭിനയിച്ച പൂർണ്ണിമ പിന്നീട് മല്ലികയുടെ മകനായ ഇന്ദ്രജിത്തിന്റെ വധുവായി.വളയം, സ്നേഹദൂരം, സ്ത്രീ ഒരു സാന്ത്വനം, പൊരുത്തം എന്നിവയാണ് മല്ലികയുടെ പ്രധാനപ്പെട്ട പരമ്പരകൾ. അമേരിക്കൻ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിന് മല്ലികയ്ക്ക് ഫിലിം-ടി.വി. ക്രിട്ടിക്സ് അവാർഡ് ലഭിക്കുകയുണ്ടായി.

രാജസേനൻ സംവിധാനം ചെയ്ത മേഘസന്ദേശം എന്ന സിനിമയിലൂടെ മല്ലിക സിനിമയിലേയ്ക്ക് തിരിച്ച് വന്നു.സുരേഷ് ഗോപി ആയിരുന്നു ഈ സിനിമയിലെ നായകൻ. തുടർന്ന് രഞ്ജിത്തിന്റെ അമ്മക്കിളിക്കൂടിലും ശക്തമായ ഒരു കഥാപാത്രത്തെ മല്ലിക അവതരിപ്പിക്കുകയുണ്ടായി.ഛോട്ടാ മുംബൈ, തിരക്കഥ, കലണ്ടർ, ഇവർ വിവാഹിതരായാൽ എന്നിവയാണ് മല്ലികയുടെ മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങൾ.സീമാൻ സം‌വിധാനം ചെയ്ത മാധവൻ ചിത്രം വാഴ്തുക്കളിലൂടെ മല്ലിക തമിഴിലും അരങ്ങേറ്റം കുറിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (2 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (9 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (9 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (10 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (11 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (11 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (11 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (11 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (17 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (17 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (17 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (17 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (17 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (17 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (18 hours ago)

Malayali Vartha Recommends