ചിരഞ്ജീവിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്...

തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. തിങ്കളാഴ്ചയാണ് ചിരഞ്ജീവിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. പക്ഷെ പിന്നീട് പരിശോധന നടത്തിയപ്പോള്‍ പരിശോധന ഫലം നെഗറ്റീവ് ആകുകയായിരുന്നു. പരിശോധന ഫലം പോസിറ്റീവായി വന്നത് ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവ് മൂലമെന്നാണ് റിപ്പോര്‍ട്ട്.തന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് താരം തന്നെയാണ് ട്വിറ്ററില്‍ കുറിച്ചത്. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് താനുമായി സമ്ബര്‍ക്കത്തില്‍ വന്ന എല്ലാവരോടും നിരീക്ഷണത്തില്‍ പോകാന്‍ താരം ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























