ഇതൊക്കെ കണ്ടാല്‍ നിങ്ങളെ വെറുക്കും... സ്വകാര്യ നിമിഷങ്ങളാണ് നിങ്ങൾ പങ്കുവെച്ചത്,.. ജീവ മാന്യനാണെന്നായിരുന്നു കരുതിയത്, ഇത്തരം നിമിഷങ്ങള്‍ പങ്കുവെക്കുന്നത് ശരിയല്ല? അന്ന് ഞാന്‍ പ്രതികരിക്കാന്‍ നോക്കിയിരുന്നു.... ജീവയാണ് അത് തടഞ്ഞത്... ഇരുവരുടെയും ചിത്രങ്ങൾ വൈറലായതിന് പിന്നാലെ സംഭവിച്ചത്..തുറന്ന് പറഞ്ഞ് താരദമ്പതികൾ...

ആരാധകര്‍ ഏറെയുള്ള അവതാരകനാണ് ജീവ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ജീവയും ഭാര്യ അപര്‍ണ്ണയും. അഞ്ചാം വിവാഹ വാര്‍ഷിക ദിനത്തില്‍ വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുമായ് എത്തി ഇവര്‍ക്കും നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഇത്തരം വിമര്‍ശനങ്ങളെക്കുറിച്ചു തുറന്നു പറയുകയാണ് താരം. ആ ഫോട്ടോ കണ്ടപ്പോള്‍ കൂടുതല്‍ പേരും പോസിറ്റീവ് കമന്റുകളാണ് പറഞ്ഞത്. അതേ സമയം തന്നെ നെഗറ്റീവ് കമന്റുകളുമായാണ് ചിലരെത്തിയത്. 'സ്വകാര്യ നിമിഷങ്ങളാണ് പങ്കുവെച്ചതെന്നും ജീവ മാന്യനാണെന്നായിരുന്നു കരുതിയത്, ഇത്തരം നിമിഷങ്ങള്‍ പങ്കുവെക്കുന്നത് ശരിയല്ലല്ലോയെന്നുമൊക്കെയായിരുന്നു പലരും ചോദിച്ചത്.
ഇതൊക്കെ കണ്ടാല്‍ നിങ്ങളെ വെറുക്കുമെന്നുള്ള കമന്റുകളും ഫോട്ടോയ്ക്ക് കീഴിലുണ്ടായിരുന്നു. നെഗറ്റീവ് കമന്റുകള്‍ കണ്ട് ഞാന്‍ പ്രതികരിക്കാന്‍ നോക്കിയിരുന്നു. ജീവയാണ് അത് തടഞ്ഞത്. നെഗറ്റീവ് കമന്റ് പറഞ്ഞ് ആരെങ്കിലും സന്തോഷിക്കുന്നുണ്ടെങ്കില്‍ അത് നടന്നോട്ടെ.
നമ്മള്‍ പോസിറ്റീവായി ചിന്തിച്ചാല്‍ മതിയെന്നായിരുന്നു ജീവ പറഞ്ഞത്.തന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും ചിലരെത്തിയിരുന്നു. എനിക്ക് കംഫര്‍ട്ടാവുന്ന വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത്. മോശം തോന്നുന്നതോ, പറ്റാത്തതോ ആയ വസ്ത്രങ്ങളൊന്നും ധരിക്കാറില്ലെന്നും അപര്‍ണ്ണ പറയുന്നു
https://www.facebook.com/Malayalivartha























