എന്റെ മോനെ ഒന്ന് എടുത്തപ്പോള്‍ സന്തോഷമായി... എന്റെ കുഞ്ഞിനെ ഇതുപോലെ എടുക്കാനോ കാണാനോ സാധിക്കും എന്ന് വിചാരിച്ചതല്ല. അങ്ങനത്തെ ഒരു അവസ്ഥയിലാണ് ഞാന്‍ കഴിഞ്ഞ 10 ദിവസമായി പോയത്... കഴിഞ്ഞ 10 ദിവസമായി രോഗം അറിയാതെ ചികിത്സ; തളര്‍ന്ന് പോയ ആ ദിവസങ്ങളെ കുറിച്ച് ജയന്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ആദിത്യനും അമ്പിളി ദേവിയും. ഇരുവരുടെയും വിവാഹം വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് കൂടി പിറന്നു. അമ്ബിളിയുടെ ആദ്യബന്ധത്തിലെ മകനും ഇവര്‍ക്കൊപ്പമാണ് കഴിയുന്നത്. ഇപ്പോഴിതാ തന്റെ ആരോഗ്യസ്ഥിതി കുറച്ച് ദിവസങ്ങളിലായി വളരെ മോശപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് തുറന്നു പറയുകയാണ് ജയന്‍.
ആദിത്യന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു...
എന്റെ കുഞ്ഞിനെ ഇതുപോലെ എടുക്കാനോ കാണാനോ സാധിക്കും എന്ന് വിചാരിച്ചതല്ല. അങ്ങനത്തെ ഒരു അവസ്ഥയിലാണ് ഞാന്‍ കഴിഞ്ഞ 10 ദിവസമായി പോയത്. കൊറോണ അല്ലാട്ടോ. പക്ഷെ രോഗം അറിയാതെ ഞാന്‍ ചികിത്സ നടത്തി. എന്റെ ആപത്തില്‍ എന്നെ കൊണ്ടു നടന്ന എന്റെ സുഹൃത്ത് തൃശൂര്‍ ഉള്ള ഷിബു താങ്ക്യൂ മൈ ഡിയര്‍. ഇന്നാണ് ഒന്ന് നേരെ നിന്നത്.
എന്റെ മോനെ ഒന്ന് എടുത്തപ്പോള്‍ സന്തോഷമായി. അതിന് പോലും വയ്യായിരുന്നു. ഈശ്വരനോടും വടക്കുംനാഥനോടും ഒപ്പം നിന്നവരോടും ഒരായിരം നന്ദി. ഒപ്പം എന്റെ വയ്യാഴിക മനസ്സിലകതെ എന്നെ… വിഷമം ഉണ്ട്. അമ്ബിളിയോട് നന്ദി പറയുന്നില്ല. ബോര്‍ ആയി പോകും. ഇത്രയും പറഞ്ഞത് എനിക്ക് പലരും മെസേജ് അയക്കുകയും വിളിക്കുകയുമൊക്കെ ചെയ്തു. എടുത്തില്ലെന്ന തെറ്റിദ്ധാരണ ഉണ്ടായി. അങ്ങനെ ഒരു അവസ്ഥയിലാണ് ഞാന്‍ പോയത്. ആഹാരമില്ലാതെ ആ ദിവസങ്ങള്‍ ഓര്‍ക്കാനാവുന്നില്ല. ഒരുതവണകൂടി ഈശ്വരനോടും ഷിബുവിനോടും നന്ദി.
https://www.facebook.com/Malayalivartha























