Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നെയാര്‍ക്കും ഇഷ്ടമല്ല, ഞാന്‍ തടിവെച്ചു. എനിക്ക് ഭം​ഗിയില്ല. എന്തൊക്കെയോ പറഞ്ഞ് കരഞ്ഞു. ഇങ്ങനെ തീരെ ചെറിയ കാര്യങ്ങള്‍ക്കാണ് സങ്കടം വരിക.... ഇതൊക്കെ കാണുമ്ബോള്‍ മമ്മി പറയും, എഴുന്നേറ്റ് പോടി, ഇവിടെ വേറാരും പ്രസവിക്കാത്തപോലെ.... ഗര്‍ഭകാലത്തെ മൂഡ് സ്വിങ്സിനെക്കുറിച്ച്‌ പേളി മാണി

15 NOVEMBER 2020 03:37 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയ അവതാരകയാണ് പേളി മാണി. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ സഹ മത്സരാര്‍ത്ഥിയായിരുന്ന ശ്രീനിഷുമായി പ്രണയത്തില്‍ ആയ പേളി ഷോയ്ക്ക് പിന്നാലെ ശ്രീനിയുമായി വിവാഹിതയായി. സോഷ്യല്‍ മീഡിയയില്‍ സജീവമായ പേളി തന്റെ ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഗര്‍ഭകാലത്തെ മൂഡ് സ്വിങ്സിനെക്കുറിച്ച്‌ തുറന്ന് പറയുകയാണ് താരം.

'പെട്ടെന്നാണ് എന്റെ മൂഡ് മാറുന്നത്. ദേഷ്യം അധികമില്ല. പക്ഷേ, സങ്കടം കൂടുതലാണ്. ചെറിയെ ചെറിയ കാര്യങ്ങള്‍ക്ക് പോലും സങ്കടപ്പെടും. ഒരിക്കല്‍ ശ്രീനി പത്ത് ദിവസത്തെ ഷൂട്ട് കഴിഞ്ഞ് തിരിച്ചുവന്നു. ഞാനന്ന് എന്റെ വീട്ടിലായിരുന്നു. ശ്രീനി എന്നെയൊന്ന് കെട്ടിപ്പിടിച്ചിട്ട്, പിന്നെ മറ്റുളളവരോട് സംസാരിച്ചിരുന്നു. സാധാരണ ശ്രീനി വന്നുകഴിഞ്ഞാല്‍ കുറെനേരം എന്റെ അടുത്ത് ഇരിയ്ക്കും, എന്നെ ചേര്‍ത്ത് പിടിയ്ക്കും. അന്ന് അങ്ങനെ ഒന്നുമുണ്ടായില്ല.

അതോടെ ശ്രീനിക്ക് എന്നോട് ഇഷ്ടം കുറഞ്ഞുവെന്ന് പറഞ്ഞ് ഞാന്‍ കരയാന്‍ തുടങ്ങി. എന്നെയാര്‍ക്കും ഇഷ്ടമല്ല, ഞാന്‍ തടിവെച്ചു. എനിക്ക് ഭം​ഗിയില്ല. എന്തൊക്കെയോ പറഞ്ഞ് കരഞ്ഞു. ഇങ്ങനെ തീരെ ചെറിയ കാര്യങ്ങള്‍ക്കാണ് സങ്കടം വരിക. സമാധാനിപ്പിക്കാന്‍ വേണ്ടി ശ്രീനി പറയും, നീ കരഞ്ഞാല്‍ കുഞ്ഞും കരയും. അപ്പോള്‍ ഞാന്‍ വീണ്ടും സങ്കടപ്പെടും. ഞാനെന്തൊരു അമ്മയാണ്. ഞാന്‍ കാരണം കുഞ്ഞ് കരയുകയാണല്ലോ. അവസാനം ശ്രീനി പറയും, വാവേനെ നമുക്കൊന്ന് പറ്റിക്കാം. എന്നിട്ട് വയറിലേക്ക് നോക്കി, വാവേ ഇവിടെ ഷൂട്ടിങ് നടക്കുകയാണ്. അമ്മ കരയുന്ന സീനില്‍ അഭിനയിച്ച്‌ കൊണ്ടിരിക്കുകയാണ്. നീ പേടിക്കണ്ട കേട്ടോ, ഇങ്ങനെയുളള നാടകങ്ങളാണ് വീട്ടില്‍ അധികവും നടക്കുന്നത്.

മൂഡ് സ്വിങ്സുളള സമയത്ത് നമ്മള്‍ വിചാരിക്കുന്നത് മുഴുവന്‍ പൊട്ടത്തരമായിരിക്കും. എനിക്ക് തന്നെ സ്വയമൊരു പിച്ചുവെച്ച്‌ കൊടുക്കാന്‍ തോന്നും. പക്ഷേ ആ സമയത്തെ കൊഞ്ചലും അറ്റന്‍ഷനുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇതൊക്കെ കാണുമ്ബോള്‍ മമ്മി പറയും, എഴുന്നേറ്റ് പോടി, ഇവിടെ വേറാരും പ്രസവിക്കാത്തപോലെ.' പേളി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (2 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (9 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (9 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (10 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (11 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (11 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (11 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (11 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (17 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (17 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (17 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (17 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (17 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (17 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (18 hours ago)

Malayali Vartha Recommends