Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ ഒരു പോസ്റ്റിട്ടു പേരുണ്ടാക്കിയാല്‍ നാളെ ഓസ്‌കാര്‍ ഒന്നും കിട്ടൂല... പ്രതികരിച്ച് സീരിയല്‍ നടി സാധിക

15 NOVEMBER 2020 11:11 PM IST
മലയാളി വാര്‍ത്ത

'നിന്നെപ്പോലെ കാശുണ്ടാക്കാന്‍ മാനം വിക്കുന്നവര്‍ അല്ല ഞങ്ങള്‍ 'എന്ന് പറയുമ്‌ബോള്‍ നിങ്ങള്‍ ഇല്ലാതാക്കിയത് നിങ്ങളുടെ വിലയാണ്. 'വിക്ടിം ബ്ലെയ്മിംഗ്' എന്ന് വിളിക്കപ്പെടുന്ന ഈ പ്രവൃത്തി വഴി ആക്രമണം നേരിട്ട സ്ത്രീകള്‍ക്ക് അതേക്കുറിച്ച് തുറന്നുപറയാനും അതിലൂടെ നീതി നേടിയെടുക്കാനുമുള്ള അവസരമാണ് ഇക്കൂട്ടര്‍ ഇല്ലാതാക്കുന്നത്.

സമാനമായി, സോഷ്യല്‍ മീഡിയയിലൂടെ താന്‍ നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ സീരിയല്‍ നടിയും മോഡലുമായ സാധിക വേണുഗോപാലിനെതിരെയും ഇത്തരക്കാര്‍ രംഗത്തിറങ്ങിയിരുന്നു. തന്നെ കുറ്റക്കാരിയാക്കിയ ഈ മനോഭാവമുള്ള ആള്‍ക്കാര്‍ക്കെതിരെ ഫേസ്ബുക്കിലൂടെ ശക്തമായി ആഞ്ഞടിച്ചിരിക്കുകയാണ് നടി ഇപ്പോള്‍.

കുറിപ്പ് ചുവടെ:

ഒരുപാട് പേര് എന്റടുത്തു അയച്ചു പറഞ്ഞതിന്റെ ഭാഗമായി അവര്‍ക്കു വേണ്ടി അവരുടെ സ്‌നേഹത്തിനും സഹകരണത്തിനും മുന്നില്‍ നമിച്ചുകൊണ്ട് ആ സ്‌ക്രീന്‍ഷോര്‍ട്ട്‌സിന്റെ പൂര്‍ണരൂപം ഇവിടെ ചേര്‍ക്കുന്നു.

കഴിഞ്ഞ പോസ്റ്റില്‍ സ്‌ക്രീന്‍ഷോര്‍ട്ട് ക്രോപ് ചെയ്യാന്‍ മറന്നതല്ല അത് ക്രോപ് ചെയ്തു പോസ്‌റ്റേണ്ടത്തിന്റെ ആവശ്യം ഉണ്ടെന്നു തോന്നിയില്ല അങ്ങനെ ചെയ്തിരുന്നെങ്കില്‍ അത് എന്റെ സ്വഭാവത്തിന് ചേരില്ല കാരണം ഞാന്‍ ചെയ്തു എന്ന് എനിക്ക് അറിയാവുന്ന കാര്യം ആണെങ്കില്‍ അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള വ്യക്തിയല്ല ഞാന്‍. അയാള് പറഞ്ഞതുപോലെ മുന്‍പ് കൂടിയ കാര്യം എന്താണെന്നു അയാള്‍ക്ക് പോലും അറിയൂല. പക്ഷെ നിങ്ങളില്‍ പലര്‍ക്കും അതറിയാമെന്നുള്ള രീതിയില്‍ ആയിരുന്നു നിങ്ങളുടെ പ്രതികരണം. അതിലൊരു പെണ്‍കുട്ടി പീഡനത്തിന്റെ കാരണക്കാര്‍ അടങ്ങി ഒതുങ്ങി ജീവിക്കാത്ത പെണ്ണുങ്ങള്‍ ആണെന്ന് പറഞ്ഞു കേട്ടു... ജിഷക്കും സൗമ്യക്കും കത്വക്കും ഒക്കെ എന്ത് കുഴപ്പം ആയിരുന്നു? എന്തായിരുന്നു അവരുടെ ഒക്കെ ദുര്‍നടപ്പ്? അഭിനയം ഒരു കലയാണ് അത് പലരുടെയും തൊഴില്‍ ആണ് അത് ചെയ്യുന്നു എന്നത് കൊണ്ട് അവരാരും മോശക്കാര്‍ ആവില്ല. ഞങ്ങള്‍ ചെയ്യുന്ന കഥാപാത്രങ്ങളുടെ പൂര്‍ണതക്കായി ചിത്രീകരിക്കുന്ന കിടപ്പറ രംഗങ്ങളും മറ്റും ജീവിതം ആണെന്ന് വിശ്വസിച്ചു അത് ചെയ്യുന്നവരെ വേശ്യമാരായി കാണുന്നവര്‍ ആണ് നിങ്ങളില്‍ ഭൂരിഭാഗം പേരും. അത് നിങ്ങളാരും മാറ്റാനും പോകുന്നില്ല അങ്ങനെ ഉണ്ടാകും എന്ന പ്രതീക്ഷയും ഇല്ല്യാ. സിനിമയല്ല ജീവിതം. എല്ലാവര്‍ക്കും ഉണ്ട് കുടുംബവും കുട്ടികളും ബന്ധുക്കളും ഒക്കെ.
താത്പര്യം ഉള്ളവര്‍ വിളിക്കാമെന്ന് പറഞ്ഞപ്പോള്‍ ചോര തിളച്ചു എല്ലാ സ്ത്രീകളെയും അപമാനിച്ചു 'നിന്നെപ്പോലെ കാശുണ്ടാക്കാന്‍ മാനം വിക്കുന്നവര്‍ അല്ല ഞങ്ങള്‍ 'എന്ന് പറയുമ്‌ബോള്‍ നിങ്ങള്‍ ഇല്ലാതാക്കിയത് നിങ്ങളുടെ വിലയാണ്. കാരണം ഞാന്‍ മാനം വിറ്റു കാശുണ്ടാക്കിയതിന്റെ എന്ത് തെളിവാണ് നിങ്ങളുടെ കയ്യില്‍ ഉള്ളത്? നിങ്ങള്‍ നിങ്ങളുടെ കണ്ണുകൊണ്ടു കണ്ടോ? കാതു കൊണ്ട് കേട്ടോ? ഇല്ല്യാ. പിന്നെ ഉള്ള തെളിവ് ഞാന്‍ ഇടുന്ന വസ്ത്രം ഞാന്‍ അഭിനയിച്ച കഥാപാത്രങ്ങളുടെ സ്വഭാവം അത് വച്ചാണ് നിങ്ങള്‍ എനിക്ക് വിലയിടുന്നതും നിങ്ങളുടെ വില കളയുന്നതും. ഞാന്‍ ചെയ്ത കഥാപാത്രം വച്ചു നിങ്ങള്ക്ക് ഞാന്‍ ഒരു പ്രൊസ്റ്റിറ്റുറ്റ് ആയി തോന്നിയെങ്കില്‍ അതെന്റെ വിജയം ആണ് ഞാന്‍ ചെയ്ത കഥാപാത്രങ്ങളുടെ വിജയം ആണ്..
പിന്നെ ഇത്തരം ആളുകളുടെ പ്രൊഫൈല്‍ പോസ്റ്റ് ചെയ്യുന്നത് നിങ്ങളുടെ സപ്പോര്‍ട്ടിനോ പബ്ലിസിറ്റിക്കോ അല്ല. എന്നെ ഇഷ്ടപെടുന്ന ഒരുപാടു പെണ്‍കുട്ടികള്‍ ഉണ്ട് അവര്‍ക്കു പലപ്പോളും ഇത് പ്രചോദനം ആകാറുണ്ട്. അതുമാത്രം അല്ല ഇത്തരം ആളുകളെ തിരിച്ചറിയാന്‍ ഒരു ഉപകാരം കൂടിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലാതെ ഈ ഒരു പോസ്റ്റിട്ടു പേരുണ്ടാക്കിയാല്‍ നാളെ ഓസ്‌കാര്‍ ഒന്നും കിട്ടൂല... ഞാന്‍ പണിയെടുത്താല്‍ എനിക്ക് കൊള്ളാം എനിക്ക് ജീവിക്കാം. അത്രേ ഉള്ളു. അല്ലാതെ ഇടക്കിടക്കി ഒരുരുത്തരുടെ പോസ്റ്റ് ഇട്ടു കളിക്കാന്‍ എനിക്ക് തലയ്ക്കു ഓളം ഒന്നൂല്യ.. നാളെ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്‌ബോള്‍ പ്രതിയായി ഇവരുടെ പേര് കാണുമ്‌ബോള്‍ അന്ന് ഞാന്‍ ഇത് അറിയിച്ചില്ലല്ലോ എന്നെനിക്കു തോന്നരുതല്ലോ?

നന്ദി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (2 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (9 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (9 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (10 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (11 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (11 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (11 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (11 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (17 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (17 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (17 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (17 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (17 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (17 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (18 hours ago)

Malayali Vartha Recommends