ലാലുവിന്റേയും സുചിയുടെയും സര്‍പ്രൈസ് അതിഥി! ദുബായില്‍ ആഡംബര ഭവനം സ്വന്തമാക്കിയതിന് പിന്നാലെ അവർ എത്തി... സന്തോഷം പങ്കു വെച്ച് താരങ്ങൾ; വൈറലായി ചിത്രങ്ങൾ...

ദുബായില്‍ പുത്തന്‍ വീട് സ്വന്തമാക്കി മലയാളത്തിലെ പ്രിയ താരം മോഹന്‍ലാല്‍. ആഡംബര അപ്പാര്‍മെന്റ്സായ 'ആര്‍.പി ഹൈറ്റ്സി'ലാണ് മോഹന്‍ലാലിന്റെ പുതിയ വീട്.
മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ സംവിധായകനും ബാല്യകാല സുഹൃത്തുമായ അശോക് കുമാര്‍ മോഹന്‍ലാലിന്റെ പുതിയ വീട്ടില്‍ അതിഥിയായി എത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. അശോക് കുമാറിന്റെ ഭാര്യ ബീനയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. 'ലാലുവിന്റേയും സുചിയുടെയും സര്‍പ്രൈസ് അതിഥി' എന്ന് കുറിച്ചുകൊണ്ടാണ് ബീന അശോക് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട ലാലിനെയും സൂചിയെയും അവരുടെ പുതിയ വീടിനെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും ബീന കുറിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























