ഫോട്ടോയില്‍ ഞാന്‍ വസ്ത്രമൊന്നും ഇല്ലാത്ത ചിത്രമല്ല പങ്കുവച്ചത്... പലരും ചോദിക്കുന്നു ബിക്കിനി ഇട്ട ഫോട്ടോഷൂട്ട് എന്നാണെന്ന്... ഫേക്ക് ഐഡിയില്‍ നിന്നും എന്റെ ഫോട്ടോകള്‍ ആസ്വദിച്ചാണ് എന്നെ ചീത്ത വിളിക്കാന്‍ വരുന്നത്; ഫോട്ടോഷൂട്ടിനെതിരെ മോശം കമന്റ് ഇട്ടവര്‍ക്ക് മറുപടിയുമായി അര്‍ച്ചന അനില്‍...

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്ന ഫോട്ടോഷൂട്ടിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് മറുപടിയുമായി മോഡല്‍ ആയ അര്‍ച്ചന അനില്‍.തന്റെ അക്കൗണ്ടില്‍ കയറി മോശം കമ്മെന്റ് ഇട്ടവര്‍ക്കും വീട്ടുകാരെ ചീത്ത വിളിച്ചവര്‍ക്കും മറുപടി നല്‍കുകയാണ് അര്‍ച്ചന. ഇന്‍സ്റ്റാഗ്രാമില്‍ ലൈവില്‍ വന്നാണ് മറുപടി നല്‍കിയത്.
അര്‍ച്ചന പറഞ്ഞത് ഇങ്ങനെ,ഇന്ന് ഞാന്‍ ആദ്യമായാണ് ലൈവില്‍ വരുന്നത്.ഞാന്‍ ചെയ്ത ഫോട്ടോകള്‍ക്ക് ധാരാളം നെഗറ്റീവ് കമന്റുകള്‍ മുമ്ബും ചിത്രങ്ങള്‍ക്ക് കീഴെ കമന്റായും മെസേജായുമൊക്കെ വരാറുണ്ട്.
എന്നാല്‍ ഇപ്പോള്‍ ലൈവില്‍ വന്നത് അമ്മ, അച്ഛന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള വീട്ടുകാരെ ചീത്തവിളിച്ചതുകൊണ്ടാണ്. ഫോട്ടോയില്‍ ഞാന്‍ വസ്ത്രമൊന്നും ഇല്ലാത്ത ചിത്രമല്ല പങ്കുവച്ചത്.കുറച്ച് ബ്രസ്റ്റും വയറും മാത്രമാണ് കാണുന്നത്. പലരും ചോദിക്കുന്നു ബിക്കിനി ഇട്ട ഫോട്ടോഷൂട്ട് എന്നാണ് എന്ന്.
ഉടനെ ഉണ്ടാകും. ഫോട്ടോഷൂട്ടുകള്‍ കണ്ട് പിന്തുണയ്ക്കുകയോ വിമര്‍ശിക്കുകയോ ചെയ്യാം. പക്ഷേ വീട്ടിലിരിക്കുന്നവരെ ചീത്തവിളിക്കാന്‍ നില്‍ക്കരുത്. എനിക്ക് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ആവോളമുണ്ട്, അതിനാല്‍ ഭയമില്ല.ആ ചിത്രങ്ങള്‍ അത്ര വള്‍ഗറായിട്ടുണ്ടെന്ന തോന്നലും ഇല്ല.ഫേക്ക് ഐഡിയില്‍ നിന്നും എന്റെ ഫോട്ടോകള്‍ ആസ്വദിച്ചാണ് എന്നെ ചീത്ത വിളിക്കാന്‍ വരുന്നത് എന്നും അര്‍ച്ചന പറയുന്നു.
https://www.facebook.com/Malayalivartha























