മഷൂറയോടാണല്ലോ കൂടുതൽ സ്നേഹം. സുഹാനയെ വീഡിയോകളിൽ നോക്കാറില്ല.. ഏതുഭാര്യയോടാണ് കൂടുതൽ ഇഷ്ടമെന്ന് ആരാധകർ! ഭാര്യമാർക്കൊപ്പമിരുന്നു തുറന്ന് പറച്ചിലുമായി ബഷീർ ബഷി!

ബിഗ് ബോസ് ആദ്യ സീസണിലൂടെ ആരാധകരുടെ ഉള്ളിൽ സ്ഥാനം പിടിച്ച മത്സരാർത്ഥിയായിരുന്നു ബഷീർ ബഷി. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും താരവും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായും മാറി കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ സജീവമായ താരവും കുടുംബവും വ്ലോഗേഴ്‌സായും പ്രേക്ഷകരിൽ നിറയാറുണ്ട്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി ബഷീർ ബഷി പങ്കിട്ട ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഇരു ഭാര്യമാർക്കും ഒപ്പം ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് ആണ് ബഷീർ ബഷിയും ഭാര്യമാരും ഒരേ സ്വരത്തിൽ മറുപടി പറയുന്നത്. പലപ്പോഴും യൂ ട്യൂബിൽ മൂവരും പങ്ക് വയ്ക്കുന്ന വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾക്ക് കൂടിയാണ് ബഷീർ മറുപടി നൽകിയത്. ഏതുഭാര്യയോടാണ് കൂടുതൽ ഇഷ്ടം എന്ന് ആരാധകർ ചോദിക്കുമ്പോൾ തനിക്ക് അങ്ങനെ ഒന്നും ഇല്ല രണ്ടുപേരും തനിക്ക് ഒരേ പോലെയാണ്. ഒരാൾക്ക് കൂടുതൽ പ്രയോരിറ്റി ഒന്നും താൻ നൽകാറില്ല.
മാത്രവും അല്ല മഷൂറക്ക് അവളുടേതായ സ്വഭാവവും, സുഹാന അവളുടേതായ ഇഷ്ടങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ആളുകൾ ആണ്. പലരും പല ചോദ്യങ്ങളും ചോദിക്കാറുണ്ട്. മഷൂറയോടാണല്ലോ കൂടുതൽ സ്നേഹം. സുഹാനയെ വീഡിയോകളിൽ നോക്കാറില്ല എന്നൊക്കെ ചോദിക്കാറുണ്ട്. അവരൊക്കെ കുടുംബത്തിൽ കലഹം ഉണ്ടാക്കാൻ ആണ് ശ്രമിക്കുന്നത്. എന്നാൽ തന്റെ കുടുംബത്തിൽ അങ്ങനെ ഒരു കലഹത്തിന്റെ ആവശ്യം ഇല്ലെന്നും ബഷീർ പറയുന്നു.
https://www.facebook.com/Malayalivartha





















