ബിജെപിയുടെ വേല്‍ യാത്രയ്ക്ക് പോകവെ നടി ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് കാറിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു! രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

നടിയും ബിജെപി നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ബിജെപിയുടെ വേല്‍ യാത്രയ്ക്ക് പോകവെയാണ് അപകടം.മേല്‍മര്‍വത്തൂരില്‍ വച്ചാണ് അപകടം നടന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
ടാങ്കര്‍ ലോറി ഇവരുടെ കാറില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കില്ലെന്ന് ഖുശ്ബു അറിയിച്ചു.
കടലൂരില്‍ ബിജെപി സംഘടിപ്പിച്ച വേല്‍യാത്രയ്ക്ക് പോകുകയായിരുന്നു ഖുശ്ബുവും ഭര്‍ത്താവും. ദൈവം തങ്ങളെ രക്ഷിച്ചുവെന്നും മറ്റൊരു വാഹനത്തില്‍ യാത്ര തുടരുമെന്നും ഖുശ്ബു അറിയിച്ചു.
https://www.facebook.com/Malayalivartha





















