അർബുദം ബാധിച്ച തവസിക്ക് സഹായവുമായി നടൻമാരായ വിജയ് സേതുപതിയും ശിവകാർത്തികേയനും.. ഞങ്ങൾ കൂടെയുണ്ട്; തവസിയെ ചേർത്ത് പിടിച്ച് താരങ്ങൾ

അർബുദം ഗുരുതരമായതിനേ തുടർന്ന് സഹായമഭ്യര്‍ഥിച്ച് രംഗത്ത് വന്ന തമിഴ്‌നടന്‍ തവസിക്ക് സഹായവുമായി നടൻമാരായ വിജയ് സേതുപതിയും ശിവകാർത്തികേയനും.
അടിയന്തര സഹായമായി ഒരു ലക്ഷം രൂപയാണ് വിജയ് സേതുപതി സഹായം നൽകിയത്. നടൻ സൗന്ദര രാജ വിജയ് സേതുപതിയ്ക്ക് വേണ്ടി ഒരു ലക്ഷത്തിന്റെ ചെക്കും 10000 രൂപയും കെെമാറി. നടൻ ശിവകാർത്തികേയൻ 25000 രൂപ അടിയന്തര സഹായം നൽകി.
തവസിയുടെ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാമെന്ന് ശിവ കാര്‍ത്തികേയന്‍ വ്യക്തമാക്കി. തവസിയുടെ ചികിത്സ ഏറ്റെടുക്കുന്നുവെന്ന് ഡിഎംകെ എംഎല്‍എ ശരവണനും അറിയിച്ചു. ചെന്നൈയില്‍ ചികിത്സയിലാണ് അദ്ദേഹം.
ക്യാന്‍സര്‍ ചികില്‍സയ്ക്ക് സാമ്പത്തിക സഹായം തേടുന്ന തവസിയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. രോഗബാധ മൂലം ശരീര ഭാരം കുറഞ്ഞ തവസിയെ ആണ് വീഡിയോയില്‍ കാണാൻ കഴിയുന്നത്.
ഒരു വലിയ അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ജീവിതകാലം മുഴുവന്‍ സിനിമ സെറ്റുകളില്‍ കൂടുതല്‍ ചെലവഴിക്കുന്ന ജൂനിയര്‍ അഭിനേതാക്കളുടെ ദുഃഖകരമായ അവസ്ഥയിലേക്ക് വെളിച്ചം വീശുന്നതാണ്.
https://www.facebook.com/Malayalivartha





















