തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാറിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും

തെന്നിന്ത്യന്‍ 'ലേഡി സൂപ്പര്‍സ്റ്റാര്‍' നയന്‍താരയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയുമെത്തി. താരത്തിന്റെ പുതിയ ചിത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ പുറത്തുവിട്ടുകൊണ്ടാണ് ജന്മദിനാശംസകള്‍ നേര്‍ന്നത്.
കഥാപാത്രത്തിന്റെ അപ്പിയറന്‍സില്‍ നയന്‍താര പ്രത്യക്ഷപ്പെടുന്ന പോസ്റ്ററില്‍ പക്ഷേ അവരുടെ കഥാപാത്രത്തിന്റെ പേര് പറഞ്ഞിട്ടില്ല. നേരത്തെ കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനമായിരുന്ന ഈ മാസം രണ്ടിന് അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. 'ലവ് ആക്ഷന്‍ ഡ്രാമ'യ്ക്കു ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് 'നിഴല്‍'. എറണാകുളം പ്രധാന ലൊക്കേഷന്‍ ആയ ചിത്രത്തിന് കേരളത്തിന് പുറത്ത് രണ്ട് ദിവസത്തെ ചിത്രീകരണവുമുണ്ട്.
സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നയന്‍ താരയുടെ പുതിയ സിനിമയായ 'നിഴല്‍'. ആന്റോ ജോസഫ് ഫിലിം കമ്ബനി, മെയ്‌ലോഞ്ച് ഫിലിം ഹൗ സ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എസ് സഞ്ജീവ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി മേനോന്‍ ആണ്. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വസ്ത്രാലങ്കാരം സ്‌റ്റെഫി സേവ്യര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍. മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തിലെത്തിയ 'അഞ്ചാം പാതിരാ'യ്ക്കു ശേഷം കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ത്രില്ലര്‍ ആണിത്. നയന്‍താരയ്‌ക്കൊപ്പം ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രത്തെ ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha





















