കണ്ണുകളിലൂടെ മാത്രം സഹജീവികളോട് സംവദിക്കാന്‍ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു

എന്റെ ശ്വാസം അറസ്റ്റിലായിട്ട് പത്ത് മാസം കഴിഞ്ഞുവെന്ന് ഹരീഷ് പേരടി. മനുഷ്യനെ കെട്ടിപിടിക്കരുതെന്നും ഉമ്മവെക്കരുതെന്നും എന്റെ തലച്ചോറ് പഠിക്കാന്‍ തുടങ്ങിയിട്ടും പത്ത് മാസം കഴിഞ്ഞു. കോവിഡ് കാലത്തെക്കുറിച്ചു താരത്തിന്റെ കുറിപ്പില്‍ സത്യത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി വായില്‍ കോണകം കെട്ടി നടക്കാന്‍ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞുമെന്നും ഹരീഷ് പേരടി ഫെയ്‌സ് ബുക്കില്‍ പറയുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്,
മനുഷ്യന്‍ ശ്വസനത്തിലൂടെ മൂക്കും വായും തമ്മില്‍ പരസ്പരം ഉണ്ടാക്കിയെടുത്ത സുഗന്ധം ദുര്‍ഗന്ധമായി മാറിയിട്ട് പത്ത് മാസം കഴിഞ്ഞു. കണ്ണുകളിലൂടെ മാത്രം സഹജീവികളോട് സംവദിക്കാന്‍ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു..എന്റെ മാതൃഭാഷ വായിലെ തിരശീലയില്‍ തട്ടി മറ്റെന്തോ ശബ്ദമായി മാറാന്‍ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു.മനുഷ്യനെ കെട്ടിപിടിക്കരുതെന്നും ഉമ്മവെക്കരുതെന്നും എന്റെ തലച്ചോറ് പഠിക്കാന്‍ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു..സത്യത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി വായില്‍ കോണകം കെട്ടി നടക്കാന്‍ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു..അനുഭവങ്ങളുടെ ഈ കോണക കാലത്തിന് ഹൃദയം നിറഞ്ഞ നന്ദി.
https://www.facebook.com/Malayalivartha





















