നടി ഗൗതമിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റില്‍

തെന്നിന്ത്യന്‍ നടി ഗൗതമിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റില്‍. ഗൗതമിയും മകളും താമസിക്കുന്ന ചെന്നൈ കോട്ടൈവക്കത്തെ വീട്ടില്‍ അതിക്രമിച്ചു കയറിയ പാണ്ഡ്യന്‍ എന്ന 28കാരാനാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം.
വീട്ടിന്റെ പരിസരത്ത് ആരോ നുഴഞ്ഞു കയറുന്നത് ഇവിടെ ജോലി ചെയ്യുന്ന സതീഷ് എന്നൊരാളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം മറ്റുള്ളവരെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് പാണ്ഡ്യനെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ സഹോദരന്‍ താരത്തിന്റെ വീട്ടില്‍ ജോലി ചെയ്തു വരികയാണെന്നും ഇയാളെ കാണാനായാണ് പാണ്ഡ്യന്‍ ഇവിടെയെത്തിയതെന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.
https://www.facebook.com/Malayalivartha





















