Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാൻ മാനം വിറ്റു കാശുണ്ടാക്കിയതിന്റെ എന്ത് തെളിവാണ് നിങ്ങളുടെ കയ്യിൽ ഉള്ളത്? നിങ്ങൾ നിങ്ങളുടെ കണ്ണുകൊണ്ടു കണ്ടോ? കാതു കൊണ്ട് കേട്ടോ? നാളെ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ പ്രതിയായി ഇവരുടെ പേര് കാണുമ്പോൾ അന്ന് ഞാൻ ഇത് അറിയിച്ചില്ലല്ലോ എന്നെനിക്കു തോന്നരുതല്ലോ? തുറന്നടിച്ച് സാധിക വേണുഗോപാൽ...

19 NOVEMBER 2020 10:51 AM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയിലൂടെ താൻ നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സീരിയൽ നടിയും മോഡലുമായ സാധിക വേണുഗോപാൽ. തന്നെ കുറ്റക്കാരിയാക്കിയ ആൾക്കാർക്കെതിരെ ഫേസ്ബുക്കിലൂടെ ശക്തമായി ആഞ്ഞടിച്ചിരിക്കുകയാണ് നടി ഇപ്പോൾ.

സാധിക വേണുഗോപാലിന്റെ കുറിപ്പ് ഇങ്ങനെ...

'As many of your genuine request and concern here i am posting the full conversation between us.ഒരുപാട് പേര് എന്റടുത്തു msg അയച്ചു പറഞ്ഞതിന്റെ ഭാഗമായി അവർക്കു വേണ്ടി അവരുടെ സ്നേഹത്തിനും സഹകരണത്തിനും മുന്നിൽ നമിച്ചുകൊണ്ട് ആ സ്ക്രീൻഷോർട്ട്സിന്റെ പൂർണരൂപം ഇവിടെ ചേർക്കുന്നു. കഴിഞ്ഞ പോസ്റ്റിൽ സ്ക്രീൻഷോർട്ട് ക്രോപ് ചെയ്യാൻ മറന്നതല്ല അത് ക്രോപ് ചെയ്തു പോസ്റ്റേണ്ടത്തിന്റെ ആവശ്യം ഉണ്ടെന്നു തോന്നിയില്ല അങ്ങനെ ചെയ്തിരുന്നെങ്കിൽ അത് എന്റെ സ്വഭാവത്തിന് ചേരില്ല കാരണം ഞാൻ ചെയ്തു എന്ന് എനിക്ക് അറിയാവുന്ന കാര്യം ആണെങ്കിൽ അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള വ്യക്തിയല്ല ഞാൻ.

അയാള് പറഞ്ഞതുപോലെ മുൻപ് കൂടിയ കാര്യം എന്താണെന്നു അയാൾക്ക്‌ പോലും അറിയൂല. പക്ഷെ നിങ്ങളിൽ പലർക്കും അതറിയാമെന്നുള്ള രീതിയിൽ ആയിരുന്നു നിങ്ങളുടെ പ്രതികരണം. അതിലൊരു പെൺകുട്ടി പീഡനത്തിന്റെ കാരണക്കാർ അടങ്ങി ഒതുങ്ങി ജീവിക്കാത്ത പെണ്ണുങ്ങൾ ആണെന്ന് പറഞ്ഞു കേട്ടു... ജിഷക്കും സൗമ്യക്കും കത്വക്കും ഒക്കെ എന്ത് കുഴപ്പം ആയിരുന്നു? എന്തായിരുന്നു അവരുടെ ഒക്കെ ദുർനടപ്പ്? അഭിനയം ഒരു കലയാണ് അത് പലരുടെയും തൊഴിൽ ആണ് അത് ചെയ്യുന്നു എന്നത് കൊണ്ട് അവരാരും മോശക്കാർ ആവില്ല.

ഞങ്ങൾ ചെയ്യുന്ന കഥാപാത്രങ്ങളുടെ പൂർണതക്കായി ചിത്രീകരിക്കുന്ന കിടപ്പറ രംഗങ്ങളും മറ്റും ജീവിതം ആണെന്ന് വിശ്വസിച്ചു അത് ചെയ്യുന്നവരെ വേശ്യമാരായി കാണുന്നവർ ആണ് നിങ്ങളിൽ ഭൂരിഭാഗം പേരും. അത് നിങ്ങളാരും മാറ്റാനും പോകുന്നില്ല അങ്ങനെ ഉണ്ടാകും എന്ന പ്രതീക്ഷയും ഇല്ല്യാ. സിനിമയല്ല ജീവിതം. എല്ലാവർക്കും ഉണ്ട് കുടുംബവും കുട്ടികളും ബന്ധുക്കളും ഒക്കെ. താത്പര്യം ഉള്ളവർ വിളിക്കാമെന്ന് പറഞ്ഞപ്പോൾ ചോര തിളച്ചു എല്ലാ സ്ത്രീകളെയും അപമാനിച്ചു "നിന്നെപ്പോലെ കാശുണ്ടാക്കാൻ മാനം വിക്കുന്നവർ അല്ല ഞങ്ങൾ "എന്ന് പറയുമ്പോൾ നിങ്ങൾ ഇല്ലാതാക്കിയത് നിങ്ങളുടെ വിലയാണ്. കാരണം ഞാൻ മാനം വിറ്റു കാശുണ്ടാക്കിയതിന്റെ എന്ത് തെളിവാണ് നിങ്ങളുടെ കയ്യിൽ ഉള്ളത്? നിങ്ങൾ നിങ്ങളുടെ കണ്ണുകൊണ്ടു കണ്ടോ? കാതു കൊണ്ട് കേട്ടോ? ഇല്ല്യാ.

പിന്നെ ഉള്ള തെളിവ് ഞാൻ ഇടുന്ന വസ്ത്രം ഞാൻ അഭിനയിച്ച കഥാപാത്രങ്ങളുടെ സ്വഭാവം അത് വച്ചാണ് നിങ്ങൾ എനിക്ക് വിലയിടുന്നതും നിങ്ങളുടെ വില കളയുന്നതും. ഞാൻ ചെയ്ത കഥാപാത്രം വച്ചു നിങ്ങൾക്ക് ഞാൻ ഒരു പ്രൊസ്റ്റിറ്റുട്ട് ആയി തോന്നിയെങ്കിൽ അതെന്റെ വിജയം ആണ് ഞാൻ ചെയ്ത കഥാപാത്രങ്ങളുടെ വിജയം ആണ്..പിന്നെ ഇത്തരം ആളുകളുടെ പ്രൊഫൈൽ പോസ്റ്റ്‌ ചെയ്യുന്നത് നിങ്ങളുടെ സപ്പോർട്ടിനോ പബ്ലിസിറ്റിക്കോ അല്ല. എന്നെ ഇഷ്ടപെടുന്ന ഒരുപാടു പെൺകുട്ടികൾ ഉണ്ട് അവർക്കു പലപ്പോഴും ഇത് പ്രചോദനം ആകാറുണ്ട്.

അതുമാത്രം അല്ല ഇത്തരം ആളുകളെ തിരിച്ചറിയാൻ ഒരു ഉപകാരം കൂടിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലാതെ ഈ ഒരു പോസ്റ്റിട്ടു പേരുണ്ടാക്കിയാൽ നാളെ ഓസ്കാർ ഒന്നും കിട്ടൂല... ഞാൻ പണിയെടുത്താൽ എനിക്ക് കൊള്ളാം എനിക്ക് ജീവിക്കാം. അത്രേ ഉള്ളു. അല്ലാതെ ഇടക്കിടക്ക് ഒരുരുത്തരുടെ പോസ്റ്റ്‌ ഇട്ടു കളിക്കാൻ എനിക്ക് തലയ്ക്കു ഓളം ഒന്നൂല്യ.. നാളെ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ പ്രതിയായി ഇവരുടെ പേര് കാണുമ്പോൾ അന്ന് ഞാൻ ഇത് അറിയിച്ചില്ലല്ലോ എന്നെനിക്കു തോന്നരുതല്ലോ? നന്ദി.(ഇത് പോസ്റ്റ്‌ ചെയ്യാൻ വിചാരിച്ചതല്ല പക്ഷെ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേര് പറഞ്ഞത് കൊണ്ടു അവർക്കായി മാത്രം. അല്ലാതെ ഇതൊരു ന്യായീകരണം അല്ല)'

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (2 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (10 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (10 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (10 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (11 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (12 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (12 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (12 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (18 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (18 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (18 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (18 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (18 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (18 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (18 hours ago)

Malayali Vartha Recommends