ഡ്രൈവര്‍ക്കും രണ്ട് സ്റ്റാഫ് അംഗങ്ങള്‍ക്കും കൊവിഡ്; സല്‍മാന്‍ഖാനും കുടുംബവും ക്വാറന്റീനില്‍

ഡ്രൈവര്‍ക്കും രണ്ട് സ്റ്റാഫ് അംഗങ്ങള്‍ക്കും കൊവിഡ് ബാധിച്ചതിനാല്‍ നടന്‍ സല്‍മാന്‍ ഖാനും കുടുംബാംഗങ്ങളും സ്വയം നിരീക്ഷണത്തില്‍ പോയിരിക്കുകയാണ്. അടുത്ത 14 ദിവസം ക്വാറന്റീനില്‍ കഴിയാന്‍ തീരുമാനിച്ചതായി സല്‍മാന്‍ അറിയിച്ചു.
പനവേലിലെ ഫാം ഹൗസിലാണ് താരം ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്വാറന്റീനില്‍ പ്രവേശിച്ചതോടെ അടുത്തുതന്നെ നടത്താന്‍ തീരുമാനിച്ചിരുന്ന മാതാപിതാക്കളായ സലിംഖാന്റെയും സല്‍മാ ഖാന്റെയും വിവാഹ വാര്‍ഷികാഘോഷങ്ങളും റദ്ദാക്കിയിരിക്കുകയാണ്. കൊവിഡ് ബാധിച്ച ജീവനക്കാര്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha





















