Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'അടുത്ത് ഇരിക്കാൻപോലും എല്ലാവരും ഭയപ്പെടുന്ന അവസ്ഥയിലേക്കുള്ള പുള്ളിക്കാരത്തിയുടെ വളർച്ച ആ സെറ്റിലെ എല്ലാവരെയുംപോലെ എന്നെയും അസൂയപ്പെടുത്തുന്നതായിരുന്നു...' വൈറലായി കുറിപ്പ്

20 NOVEMBER 2020 03:30 PM IST
മലയാളി വാര്‍ത്ത

ലേഡിസൂപ്പർസ്റ്റാർ നയൻതാരയുടെ ജന്മ​ദിനമായിരുന്നു കഴിഞ്ഞ ദിവസം,. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയത്. അക്കൂട്ടത്തിൽ മലയാള സിനിമയിലെ സ്പോട്ട് എഡിറ്ററായ സാ​ഗർദാസ് പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാവുന്നത്. നയൻസിന്റെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം ലവ് ആക്ഷൻ ഡ്രാമയുടെ സ്പോട്ട് എഡിറ്ററായിരുന്നു സാ​ഗറിൻെറ കുറിപ്പാണ് വൈറലാകുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ദിപിലേട്ടൻ വിളിച്ചിട്ട് ലവ് ആക്ഷൻ ഡ്രാമ സെക്കന്റ് ഷെഡ്യൂൾ സ്പോട്ട് എഡിറ്റ് ചെയ്യാൻ ഞാൻ എത്തുന്ന സമയം. നയൻ‌താര മാഡത്തെപ്പറ്റി പേടിപ്പെടുത്തുന്ന കുറെ കാര്യങ്ങൾ സെറ്റിലെ പലരുംപറഞ്ഞു ഞാൻ അറിയുന്നു. ഹോ.. സംഭവം തന്നെ... മനസ്സിൽ അങ്ങനെ കേട്ടതും കേൾക്കാത്തതുമായ കഥകളൊക്കെ ആലോചിച്ചുകൂട്ടി നിൽക്കുമ്പോ ദാ വരുന്നു സാക്ഷാൽ നയൻ‌താര മാഡം കാരവാനിൽനിന്ന്.. 4 ബോഡി​ഗാർഡ്,ഹെയർ ഡ്രസർ, പിഎ അങ്ങനെ ഒരു ജാഥക്കുള്ള ആളുണ്ട് ഒപ്പം . ഷൂട്ട് നടക്കുന്ന വില്ലയിലേക്ക് നയൻ‌താര കയറിയപാടെ സ്പോട്ട് എഡിറ്ററുടെ ഗമയിൽ പിന്നാലെ ഞാനും... അപ്പൊ ദാണ്ടെ ബോഡി ഗാർഡിൽ ഒരുത്തൻ എന്നെ പിടിച്ചുവെച്ചേക്കുന്നു. "അണ്ണാ.. നാൻ വന്ത് സ്പോട്ട് എഡിറ്റർ, വിടുങ്കോ വിടുങ്കോ"

ബോഡി ഗാർഡ്: ഐഡി ഇറുക്കാ ?
ഐഡി ഉം മാങ്ങാതൊലിയുമൊന്നും ഇല്ല.. ലാപ്ടോപ് കണ്ടതുകൊണ്ടായിരിക്കും ആ ആജാനബാഹു എന്നെ അകത്തേക്ക് കടത്തിവിട്ടു. ആളൊഴിഞ്ഞ ഒരു സോഫയിൽ ഞാൻ ഇരിപ്പുറപ്പിച്ചു. ഷോട്ടിന് മുൻപ് ധ്യാൻ ചേട്ടൻ എന്നോട് പറയുന്നു "പുള്ളിക്കാരത്തി എവിടേലുംമൊക്കെ ഇരിക്കുവാണേൽ നീ അതിനു അടുത്തൊന്നും പോയി ഇരിക്കരുത്, ചെലപ്പോ മാഡത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇറങ്ങിപോയിക്കളയും". പഞ്ചാബി ഹൗസിൽ സോണിയ ചാടിവരുമ്പോൾ മറ്റേ അറ്റത്തുള്ള ഹരിശ്രീ അശോകൻ തെറിച്ചുപോകുന്നപോലെ ആയിരുന്നു അവിടെത്തെ അവസ്ഥ. അങ്ങനെ ഒരു ഷോട്ട് കഴിഞ്ഞു. നയൻ‌താര ഒരു ഡൈനിങ്ങ് ടേബിളിൽ പോയി ഇരുന്നു. പരിസരത്തുണ്ടായിരുന്ന ചെയറിൽ ഇരുന്നവരൊക്കെ ചിതറിയോടി. രണ്ടാമത്തെ ഷോട്ട് കഴിഞ്ഞു. അതെ... അത് എന്റെ നേർക്കുതന്നെ..


ഇരിക്കണോ, പോകണോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് നയൻ‌താര എന്റെ തൊട്ടടുത്തവന്നു ഇരുന്നു. ഞാനും പുള്ളിക്കാരത്തിയുംമാത്രം ഒരു സോഫയിൽ, 20 സെക്കൻഡ് സൈലെൻസ്‌.. ഞങ്ങൾ തമ്മിൽ ഒരു hard diskന്റെ അകലം മാത്രം... പുള്ളികാരത്തിയുടെ മുഖത്തേക്ക് നോക്കണോ, വേണ്ടയോ, ചിരിക്കണോ, ചിരിക്കണ്ടേ, ഇനി ചിരിച്ചാൽ ഇഷ്ടപ്പെടുവോ, ഇല്ലയോ, ഇവിടെത്തന്നെ ഇരിക്കണോ, അതോ മാറി ഇരിക്കണോ? ലാപ്ടോപ്പും സ്പോട്ട് എഡിറ്റിംഗിന് വേണ്ട സാമഗ്രികളും ഒക്കെ ഉള്ളോണ്ട് എണീറ്റുപോകാൻ കുറച്ചു ബുദ്ധിമുട്ടാണ്. മാത്രോമല്ല, ഇങ്ങോട്ടു വന്നു ഇരുന്നതാണല്ലോ. ഞാൻ എങ്ങനാ പെട്ടന്ന് എണീറ്റ് പോകുക. ഇനി എണീറ്റുപോയാൽ സ്പോട്ട് എഡിറ്റിംഗ് പുള്ളിക്കാരത്തി കാണാതിരിക്കാൻ എണീറ്റുപോയതാണെന്നു കരുതുമോ? ചെകുത്താനും കടലിനും നടുക്കുപ്പെട്ട അവസ്ഥ. സമയം കുറച്ചു കഴിഞ്ഞു.. വല്യ കുഴപ്പങ്ങളൊന്നും ഇല്ല. ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. ഒരുപറ്റം ആളുകൾ എന്നെത്തന്നെ രൂക്ഷമായി നോക്കികൊണ്ടുനിൽക്കുന്നു. വേറാരുമല്ല ധ്യാൻ ചേട്ടൻ, ദിപിലേട്ടൻ, എന്റെ അസിസ്റ്റന്റ്, എഡിസ്.. ധ്യാൻ ചേട്ടൻ ആംഗ്യഭാഷയിൽ എന്നെ അങ്ങോട്ട് വിളിക്കുന്നു. ലാപ്ടോപ്പ്, സാമഗ്രികൾ, ഹെഡ്‍ഫോൺ ഒക്കെ മാറ്റിവെച്ചു അങ്ങോട്ട് ചെന്നു.

ധ്യാൻ: ഞങ്ങളൊക്കെ ഇവിടെ കൊതുകിനെ അടിച്ചു ഇരിക്കുമ്പോ നീ മാത്രം അങ്ങനെ അവിടെ നയൻതാരയുടെ കൂടെഇരുന്നു സുഖിക്കണ്ടടാ അളിയാ. ഇവിടെ എന്റെ അടുത്ത് നിന്നാമതി... (ധ്യാൻ തമാശക്ക് പറഞ്ഞതാണെങ്കിലും, അടുത്ത് ഇരിക്കാൻപോലും എല്ലാവരും ഭയപ്പെടുന്ന അവസ്ഥയിലേക്കുള്ള പുള്ളിക്കാരത്തിയുടെ വളർച്ച ആ സെറ്റിലെ എല്ലാവരെയുംപോലെ എന്നെയും അസൂയപ്പെടുത്തുന്നതായിരുന്നു)
HAPPY BDAY LADY SUPERSTAR

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (2 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (10 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (10 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (10 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (11 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (12 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (12 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (12 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (18 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (18 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (18 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (18 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (18 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (18 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (18 hours ago)

Malayali Vartha Recommends