Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂടത്തായി സംഭവ പരമ്ബര... ഡോളി എന്ന കഥാപാത്രമായി താന്‍ ജീവിക്കുകയായിരുന്നുവെന്ന് മുക്ത

21 NOVEMBER 2020 07:55 PM IST
മലയാളി വാര്‍ത്ത

കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയായിരുന്നു കൂടാത്തായിയിലെ കൊലപാതകങ്ങള്‍. കൂടത്തായി സംഭവം പരമ്പരയായി പ്രേക്ഷകരുടെ മുന്നിലും എത്തി. ഫഌവഴ്‌സ് ച്‌നലില്‍ സംപ്രേഷണം ചെയ്തിരുന്ന സീരിയലാണ് കൂടത്തായി. ജോളി എന്ന റിയല്‍ ലൈഫ് കഥാപാത്രത്തെ സീരിയലില്‍ ഡോളി ആയി അവതരിപ്പിച്ചത് മുക്തയായിരുന്നു. 2019 ഡിസംബറില്‍ തുടങ്ങിയ പരമ്ബരയുടെ അവസാന എപ്പിസോഡ് കഴിഞ്ഞ ദിവസമാണ് സംപ്രേഷണം ചെയ്തത്.

എന്നാല്‍ ഇപ്പോള്‍ കൂടത്തായി പരമ്ബര അവസാനിച്ചതില്‍ സങ്കടമറിയിച്ച് എത്തിയിരിക്കുകയാണ് നടി മുക്ത. കഴിഞ്ഞ ഒരു വര്‍ഷം കൂടത്തായി തനിക്ക് സമ്മാനിച്ചത് ഒരുപാട് നല്ല ഓര്‍മകളാണെന്നും മറക്കാന്‍ പറ്റാത്ത ഒരുപാട് നല്ല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. എന്നാല്‍ അപ്പോള്‍ തനിയ്ക്ക് ഇതൊന്നും ഫീല്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഷൂട്ടൊക്കെ കഴിഞ്ഞിട്ട് ഇപ്പോള്‍ വീട്ടില്‍ ഇരിക്കുമ്‌ബോഴും ഷൂട്ട് കഴിഞ്ഞെന്ന് തോന്നുന്നില്ല. ശെരിക്കും അടുത്ത ഷെഡ്യൂള്‍ തുടങ്ങുമെന്ന് തന്നെയാണ് തന്റെ മനസില്‍ ഉളളത് എന്നും മുക്ത വീഡിയോയിലൂടെ വ്യക്തമാക്കി. ഇപ്പോഴാണ് തനിയ്ക്ക് മനസിലാവുന്നത് ഡോളി എന്ന കഥാപാത്രമായി താന്‍ ജീവിക്കുകയായിരുന്നു എന്നത്.
കൂടത്തായി പരമ്ബര അവസാനിച്ചതില്‍ നല്ല സങ്കടം ഉണ്ടെന്നും ഇനിയും അഭിനയ സാധ്യതയുളള നല്ല കഥാപാത്രങ്ങളുമായി പ്രേഷകരുടെ മുന്നിലെത്തണമെന്നാണ് ആഗ്രഹവും പ്രാര്‍ത്ഥനയും എന്നും മുക്ത പറയുകയുണ്ടായി. സിനിമ ചെയ്തപ്പോള്‍ പോലും തനിയ്ക്ക് ഇങ്ങനെയൊരു പ്രതികരണം ലഭിച്ചിട്ടില്ല. മുക്തക്ക് ഇങ്ങനെയും ചെയ്യാന്‍ സാധിക്കുമോ എന്ന് പ്രേഷകര്‍ ചോദിച്ചെങ്കില്‍, തന്റെ ഉളളിലുളള ഇങ്ങനെയൊരു കഴിവ് പുറത്തേക്ക് കൊണ്ടുവാരാനായത് തീര്‍ച്ചയായും കൂടത്തായിലൂടെയാണ് എന്നും മുക്ത കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒരു വര്‍ഷം സംപ്രേഷണം ചെയ്ത കൂടത്തായി പ്രേഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചെന്നും അതിന് പിന്നില്‍ ഒരുപാട് ആളുകളുടെ സപ്പോര്‍ട്ട് ഉണ്ടെന്നും നടി പറയുന്നു.
ഓരോ എപ്പിസോഡുകള്‍ കഴിയുമ്‌ബോഴും ഒരുപാട് മെസേജുകള്‍ തനിക്ക് ലഭിക്കാറുണ്ടെന്നും എല്ലാം വായിക്കുന്നുണ്ടെങ്കിലും എപ്പോഴും എല്ലാത്തിനും മറുപടി തരാന്‍ കഴിയില്ല. എങ്കിലും പ്രേഷകര്‍ തനിയ്ക്ക് വേണ്ടി മെസേജ് അയക്കാനെടുക്കുന്ന ആ സമയത്തിന് നന്ദി പറയുന്നു എന്നും താരം വീഡിയോയിലൂടെ പറഞ്ഞു. 'നോട്ടി ആയി ചെയ്യല്ലെ നന്നായി ചെയ്യണേ' എന്ന് പറഞ്ഞ് വിടുന്ന നാല് വയസ്സുളള തന്റെ കുഞ്ഞിനോടും ഭര്‍ത്താവിനോടും മുക്ത നന്ദി അറിയിക്കുന്നുണ്ട്.
ഡോളി എന്ന കൂടത്തായിലെ കഥാപാത്രത്തെ ശെരിക്കും ചെറിയ കുട്ടികള്‍ വരെ കാണുന്നുണ്ടായിരുന്നു. ഡോളി പോണു എന്ന് പറഞ്ഞ് ഒരുപാട് വീഡിയോസും തനിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഡോളി എന്ന കഥാപാത്രം ആളുകളിലേക്ക് അത്രയും നന്നായി എത്തിയിട്ടുണ്ടെന്ന് അറിയാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം ഉണ്ടെന്നും മുക്ത പറയുന്നു. തന്നെ വിശ്വസിച്ച് ഏല്‍പിച്ച കഥാപാത്രം തന്നാല്‍ കഴിയും വിധം ഭംഗിയായി തന്നെ ചെയ്തിട്ടുണ്ടെന്നും മുക്ത കൂട്ടിച്ചേര്‍ക്കുന്നു. കൂടത്തായി എന്ന പരമ്ബരയെ സ്‌നേഹിച്ചവരോടും സപ്പോര്‍ട്ട് ചെയ്തവരോടും എല്ലാം പരമ്ബരയുടെ അവസാന ദിനത്തില്‍ മുക്ത വീഡിയോയിലൂടെ നന്ദി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (2 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (10 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (10 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (10 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (11 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (12 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (12 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (12 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (18 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (18 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (18 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (18 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (18 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (18 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (18 hours ago)

Malayali Vartha Recommends