ഏറെ കാത്തിരിപ്പുകൾക്ക് ശേഷം മോഹൻലാൽ പുറത്തേക്ക് എത്തി! പറയാനുള്ളതെല്ലാം ഇതിലുണ്ട്… കാറിൽ കയറി വാതിൽ വലിച്ചടച്ചു; ലാലേട്ടന്റെ മറ്റൊരു മുഖം കണ്ട് മാധ്യമ പ്രവർത്തകർ പോലും ഞെട്ടി; വൈറലായ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ....

മയക്കു മരുന്ന് കേസില്‍ അറസ്റ്റില്‍ ആയ ബിനീഷ് കോടിയേരിയെ അഭിനേതാക്കളുടെ സംഘടനായ 'അമ്മ'യില്‍ നിന്നും പുറത്താക്കുന്നത് സംബന്ധിച്ചാണ് കഴിഞ്ഞ ദിവസം ഒരിടവേളയ്ക്ക് ശേഷം താര സംഘടന യോഗം കൂടിയത്. ഇതിന് തൊട്ട് പിന്നാലെ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് അമ്മ താര സംഘടന.
നാടകീയ രംഗങ്ങളായിരുന്നു കൊച്ചിയിൽ അരങ്ങേറിയത്. യോഗത്തിന് ശേഷം ആദ്യം പുറത്തേക്ക് വന്നത് സിദ്ദിഖായിരുന്നു. എന്നാൽ യോഗം അവസാനിച്ചിട്ടില്ലെന്നും തനിക്ക് പോയിട്ട് തിരക്കുള്ളതിനാൽ നേരത്തേ ഇറങ്ങിയതാണെന്നും യോഗതീരുമാനങ്ങൾ കൃത്യമായി എക്സിക്യൂട്ടിവ് പ്രസിഡൻ്റായ മോഹൻലാൽ മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുമെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്. എന്നാൽ ഏറെ കാത്തിരിപ്പുകൾക്ക് ശേഷം മോഹൻലാൽ പുറത്തേക്ക് എത്തിയതും യോഗതീരുമാനങ്ങൾ കുറിച്ച കുറിപ്പ് മാധ്യമങ്ങൾക്ക് നേരേ നീട്ടുകയായിരുന്നു.
പ്രതികരണത്തിനായി മൈക്കുമായി അടുത്തേക്കെത്തിയ മാധ്യമങ്ങളോട് പറയാനുള്ളതെല്ലാം ഇതിലുണ്ടെന്ന് പറഞ്ഞ് കയർക്കുകയായിരുന്നു മോഹൻലാൽ. ലാലേട്ടന്റെ ഈ പെരുമാറ്റം കണ്ടുനിന്നവരെയെല്ലാം ഒരുനിമിഷം ഞെട്ടിച്ചു കളഞ്ഞു എന്ന് തന്നെ വേണമെങ്കിൽ പറയാം. ദേഷ്യപ്പെട്ട് നീങ്ങിയ മോഹൻലാൽ ഉടൻ തന്നെ കാറിൽ കയറി വാതിൽ വലിച്ചടയ്ക്കുകയും ചെയ്തു. ഇത് വായിച്ചാൽ മതിയെന്നും ഞാൻ ഒന്നും സംസാരിക്കില്ലെന്നും മോഹൻലാൽ ദേഷ്യപ്പെട്ടുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ . ഇതിൻ്റെ വീഡിയോ ഇപ്പോൾ യൂട്യൂബിൽ വൈറലാണ്.
https://www.facebook.com/Malayalivartha
























