'ഇന്നലെയാണ് ലാലേട്ടൻ ശരിക്കും ജീവിതത്തിലെ നായകനായ ലാലേട്ടനായി മാറിയത്...ഒരു സമ്മർദ്ധങ്ങൾക്കും വഴങ്ങാതെ കൃത്യമായ തീരുമാനമെടുത്ത ദിവസം...താൻ ഒരു നല്ല നടൻ മാത്രമല്ല നല്ല സംഘാടകൻ കൂടിയാണെന്ന് മലയാളികളെ ബോധ്യപ്പെടുത്തിയ ദിവസം...' ലാലേട്ടന് കയ്യടി നൽകി ഹരീഷ് പേരടി

കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സ്വര ചേര്‍ച്ചകള്‍ ഉണ്ടായി എന്ന വിവരം മാധ്യമങ്ങളിലൂടെ പുറത്തെത്തിയിരുന്നു. യോഗത്തില്‍ നടി പാര്‍വതി തിരുവോത്തിന്റെ രാജി സ്വീകരിക്കുകയും ഇടവേള ബാബുവിന്റെ പ്രതികരണത്തിന് എതിരെ യാതൊരു ശബ്ദവും ഉയര്‍ന്നില്ലെന്നതും ശ്രദ്ധേയമാവുകയായിരുന്നു. മാത്രമല്ല മയക്ക് മരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ സസ്‌പെന്‍ഡ് ചെയ്യേണ്ടതില്ലെന്ന തീരുമാനവും അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുകയുണ്ടായി. ഇപ്പോള്‍ സംഭവത്തെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ഇന്നലെയാണ് ലാലേട്ടൻ ശരിക്കും ജീവിതത്തിലെ നായകനായ ലാലേട്ടനായി മാറിയത്...ഒരു സമ്മർദ്ധങ്ങൾക്കും വഴങ്ങാതെ കൃത്യമായ തീരുമാനമെടുത്ത ദിവസം...താൻ ഒരു നല്ല നടൻ മാത്രമല്ല നല്ല സംഘാടകൻ കൂടിയാണെന്ന് മലയാളികളെ ബോധ്യപ്പെടുത്തിയ ദിവസം...അമ്മയിലെ അംഗങ്ങൾക്കെതിരെയുള്ള കേസുകൾക്ക് എല്ലാത്തിനും ഒരേ സ്വഭാവമല്ലെന്നുള്ള തീരുമാനം...വലിപ്പ ചെറുപ്പമില്ലാതെ മലയാളത്തിന്റെ എല്ലാ നടി നടൻമാരെയും കൂടെ നിർത്തുക എന്നുള്ളത് സത്യൻ മാഷും,നസീർ സാറും,മധു സാറും മലയാള സിനിമാ പ്രേക്ഷകരും അങ്ങിനെ ഒരു പാട് മനുഷ്യർ എന്നെ ഏൽപ്പിച്ച ഉത്തവാദിത്വമാണ് എന്ന തികഞ്ഞ ബോധ്യത്തോടെ എടുത്ത തീരുമാനം...എന്നെ പോലെ ഇടക്കൊക്കെ അഭിപ്രായ വിത്യാസങ്ങൾ പറയുന്നവർക്കുപോലും ഇടം നൽകുന്ന തീരുമാനം...മൗനം വാചാലമാകുന്ന തീരുമാനം...ഇനിയും അഭിപ്രായ വിത്യാസങ്ങൾക്ക് ഇടമുണ്ടാവുമെന്ന പ്രതീക്ഷയോടെ...നിറഞ്ഞ സ്നേഹം...
https://www.facebook.com/Malayalivartha
























