കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നത് പോലെ മോഹന്‍ലാലിനെക്കൊണ്ട് തീരുമാനങ്ങള്‍ എടുപ്പിക്കുന്നതെന്ന് ഷമ്മി തിലകന്‍

മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തു ഇരിയ്ക്കുവാന്‍ യോഗ്യനാണോയെന്നു സ്വയം ചിന്തിയ്ക്കണം. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നത് പോലെയാണ് ഭാരവാഹികള്‍ മോഹന്‍ലാലിനെക്കൊണ്ട് ഓരോ കാര്യങ്ങങ്ങളിലും നടപടിയെടുപ്പിക്കുന്നതെന്ന് നടന്‍ ഷമ്മി തിലകന്‍. വേട്ടക്കാരെപ്പോലെ ഇന്നസെന്റും ഇടവേള ബാബുവും പ്രവര്‍ത്തിക്കുന്ന താര സംഘടനയില്‍ സ്ത്രീകള്‍ക്ക് ഒരിക്കലും നീതി കിട്ടില്ലെന്ന് താരം പറയുന്നു. ഇടവേള ബാബുവിനെതിരെ നടപടി സ്വീകരിക്കാത്ത താര സംഘടനയായ അമ്മയുടെ നടപടിയ്‌ക്കെതിരെ പ്രതികരിക്കുകയാരുന്നു അദ്ദേഹം. സംഘടനയിലെ നിയമാവലിപ്രകാരം പ്രസിഡന്റ് ആണ് മാധ്യമ വക്താവ്. ഇടവേള ബാബു ചാനലില്‍ പോയി സംഘടനയിലെ കാര്യങ്ങള്‍ സംസാരിച്ചത് നിയമാവലിയ്ക്കു വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha
























