വെബ് സീരിസുമായി ടെന്നിസ് താരം സാനിയ മിര്‍സ

ലോകമെങ്ങും ആരാധകരുള്ള ടെന്നിസ് താരം സാനിയ മിര്‍സ അഭിനയത്തിലേക്ക് കടക്കുന്നു. വെബ് സീരിസിലാണ് താരം ആദ്യമായി എത്തുക. നിഷേധ് എലോണ്‍ ടുഗദര്‍ എന്ന സീരിസിലാണ് അഭിനയിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരത്തിന്റെ വെബ് സീരിസ് ഹിറ്റാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. തങ്ങളുടെ ഇഷ്ടതാരം വെബ് സീരിസില്‍ അഭിനയിക്കുമെന്ന വാര്‍ത്തകള്‍ വന്നതോടെ താരത്തിന്റെ ആരാധകരും ഏറ പ്രതീക്ഷയിലാണ്.
മനുഷ്യന്‍ നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ക്ഷയരോഗം, രോഗബാധിതരില്‍ പകുതി പേരും 30ല്‍ താഴെ പ്രായം വരുന്നവരാണ്, ക്ഷയരോഗത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ മാറ്റുകയും, ആളുകളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുകയുമാണ് ഈ സെബ് സീരീസിന്റെ ലക്ഷ്യമെന്നും ആളുകളെ ബോധവത്കരിക്കാന്‍ ഈ സീരീസിനു കഴിയുമെന്നും സാനിയ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























