പാടാത്ത പൈങ്കിളിയില്‍ നിന്നും പിന്മാറുകയാണെന്ന് പ്രദീപ് ചന്ദ്രന്‍

മിനിസ്‌ക്രീന്‍ പ്രേഷകരുടെ പ്രിയതാരമാണ് പ്രദീപ് ചന്ദ്രന്‍. ഇപ്പോള്‍ പ്രദീപ് ചന്ദ്രന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീരിയലില്‍ നിന്ന് പിന്മാറുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സുധീഷ് ശങ്കര്‍ ഒരുക്കുന്ന സീരിയല്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനായിരുന്നു സംപ്രേക്ഷണം ആരംഭിച്ചത്. പാടാത്ത പൈങ്കിളിയില്‍ അരവിന്ദന്‍ എന്ന കഥാപാത്രത്തെയായിരുന്നു പ്രദീപ് ചന്ദ്രന്‍ അവതരിപ്പിച്ചിരുന്നത്. അന്തരിച്ച നടന്‍ ശബരീനാഥ് അവതരിപ്പിച്ചകഥാപാത്രത്തെയായിരുന്നു പ്രദീപ് അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ സീരിയലില്‍ നിന്നും താന്‍ പിന്മാറുകയാണെന്ന് അറിയിച്ചിരിക്കുകയാണ് നടന്‍. ശബരിയോടുളള ഒരു സ്‌നേഹത്തിന്റെ പുറത്തും, മെരിലാന്റ് പോലെയുളള ഒരു വലിയ നിര്‍മ്മാതാക്കളോടുംകൂടി പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരം ആയതുകൊണ്ടാണ് ഏറ്റെടുത്തത്. ഇപ്പോള്‍ ഞാന്‍ ആ കഥാപാത്രം ഉപേക്ഷിച്ചുവെന്ന് നടന്‍ പറയുന്നു. ഇനി പാടാത്ത പൈങ്കിളിയില്‍ ഉണ്ടാകില്ല. അഭിനയിച്ച കുറച്ചുഭാഗങ്ങള്‍ കുറച്ചുനാള്‍ ഉണ്ടാകും. എന്നെ ഞാന്‍ ആക്കിയ എഷ്യാനെറ്റിനോടും സംവിധായകന്‍ സുധിച്ചേട്ടനോടുളള കടപ്പാട് മൂലമാണ് അഭിനയിക്കാന്‍ എത്തിയത്. ഒരിക്കലും പരമ്ബരയെ കുറച്ചുകാണുകല്ല, ചെയ്തുതുടങ്ങിയപ്പോള്‍ ആണ് എന്റെ റോള്‍ എനിക്ക് മനസിലാകുന്നത് എന്നും പ്രദീപ് ചന്ദ്രന്‍ പറഞ്ഞു. മുന്‍പ് പല ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്തതുകൊണ്ടാകാം എനിക്കും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും അരവിന്ദിനെ ഉള്‍ക്കൊളളാന്‍ കഴിയാഞ്ഞത്, അതുകൊണ്ടാണ് ഈ പിന്മാറ്റമെന്നും പ്രദീപ് ചന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























