Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ഞാനെഴുതിയപ്പോഴും എന്റെ മനസില്‍ മോഹന്‍ലാലായിരുന്നു. ആ ചിത്രത്തില്‍ മറ്റൊരു വേഷത്തിലേക്ക് ഞാന്‍ മമ്മൂട്ടിയെ വിളിച്ചപ്പോള്‍, കുറെ ചിത്രങ്ങള്‍ തീര്‍ക്കാനുണ്ടായതിനാല്‍ അദ്ദേഹത്തിന് സഹകരിക്കാനായില്ല

23 NOVEMBER 2020 02:40 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ.മോഹൻലാലും മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമാണ് ഫാസിലിനുള്ളത്. ഇപ്പോഴിതാ താരരാജാക്കന്മാരെ കുറിച്ചും അവരെ വെച്ചുളള സിനിമകളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് സംവിധായകൻ. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകൻ താരങ്ങളെ കുറിച്ച് വാചാലനായത്.

ഫാസിലിന്റെ വാക്കുകൾ

പ്രേതം യാഥാര്‍ത്ഥ്യമോ, മിഥ്യയോ എന്നതിനെക്കുറിച്ചുളള തുടര്‍പംക്തി അക്കാലത്ത് വായിച്ചിരുന്നു. അതില്‍ നിന്നുണ്ടായ സ്പാര്‍ക്കാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ സൃഷ്ടിക്ക് പിന്നില്‍. ശൂന്യതയില്‍ നിന്ന് ഒരു സിനിമയും ഉണ്ടാകില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. നവോദയ നിര്‍മിച്ച ആ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന ഞങ്ങളുടെ പരസ്യം കണ്ട് മോഹന്‍ലാലിന്റെ കൂട്ടുകാര്‍ ലാല്‍ അറിയാതെ ഫോട്ടോ അയക്കുകയായിരുന്നു. നരേന്ദ്രന്‍ എന്ന വില്ലന് നാണം കുണുങ്ങിയുടെ പ്രകൃതമാണെന്ന് നിര്‍മ്മാതാവായ ജിജോയോട് ഞാന്‍ പറഞ്ഞിരുന്നു.മോഹന്‍ലാല്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തപ്പോള്‍ ഞാനും ജിജോയും ഫുള്‍മാര്‍ക്ക് കൊടുത്തു.

മമ്മൂട്ടി ഞാന്‍ അവതരിപ്പിച്ച മിമിക്രി നേരത്തെ കണ്ടിട്ടുണ്ടായിരുന്നു. അദ്ദേഹം വലിയ സ്റ്റാറായ സമയത്ത് ഒരിക്കല്‍ വീട്ടില്‍ വന്നു. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ഞാനെഴുതിയപ്പോഴും എന്റെ മനസില്‍ മോഹന്‍ലാലായിരുന്നു. ആ ചിത്രത്തില്‍ മറ്റൊരു വേഷത്തിലേക്ക് ഞാന്‍ മമ്മൂട്ടിയെ വിളിച്ചപ്പോള്‍, കുറെ ചിത്രങ്ങള്‍ തീര്‍ക്കാനുണ്ടായതിനാല്‍ അദ്ദേഹത്തിന് സഹകരിക്കാനായില്ല. ഗേളിയെ തിരിച്ചറിയുന്ന, അവള്‍ മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുന്ന രോഗിയാണെന്ന സത്യം ലാലിന്റെ കഥാപാത്രത്തോട് പറയുന്ന ആ വേഷം പിന്നീട് ഞാന്‍ തന്നെ ചെയ്യുകയായിരുന്നു. പൂവിന് പുതിയ പൂന്തെന്നലാണ് മമ്മൂട്ടിയെ നായകനാക്കി ആദ്യം ചെയ്ത ചിത്രം. മറുഭാഗത്ത് മമ്മൂട്ടി ഉളളതുകൊണ്ടാണ് ഇന്നും മോഹന്‍ലാലിന് ഇത്രയും തിളങ്ങാന്‍ സാധിക്കുന്നത്. മോഹന്‍ലാല്‍ ഒപ്പം തന്നെ രംഗത്തുളളതാണ് മമ്മൂട്ടിയുടെ വിജയവും.

ലൂസിഫര്‍, മരക്കാര്‍ എന്നിങ്ങനെ താന്‍ അഭിനയിച്ച ചിത്രങ്ങളെക്കുറിച്ചും ഫാസില്‍ വ്യക്തമാക്കുന്നു. ലൂസിഫറിനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞപ്പോള്‍, അയാള്‍ക്ക് ആ ചിത്രത്തോടുളള താത്പര്യം കണ്ടപ്പോള്‍ സമ്മതിക്കുകയായിരുന്നു. കുഞ്ഞാലി മരക്കാറില്‍ പ്രിയന്റെ സ്‌നേഹത്തിന് വഴങ്ങേണ്ടി വന്നു. ആദ്യ മരക്കാറുടെ വേഷമായിരുന്നു. 20-25 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു- ഫാസിൽ പറയുന്നു. ലൂസിഫറിലെ ഫസിലിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാദർ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.1988 ൽ പുറത്തിറങ്ങിയ ഇസബെല്ലയിലാണ് ആദ്യമായി ഫാസിൽ മുഖം കാണിച്ചത്.

ഒരുപാട് പുതുമുഖങ്ങളെ സിനിമാരംഗത്തിനു പരിചയപ്പെടുത്തിയ സംവിധായകനായിരുന്നു ഫാസില്‍. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട് ഫാസില്‍.
എന്‍റ്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നോക്കെത്താദൂരത്ത് കണ്ണുംനട്ട്, എന്നെന്നും കണ്ണേട്ടന്‍റ്റെ, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, പപ്പയുടെ സ്വന്തം അപ്പൂസ്, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ് എന്നിവയാണ്‌ ശ്രദ്ധേയമായ ചിത്രങ്ങള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (3 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (10 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (11 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (11 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (12 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (12 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (12 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (13 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (18 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (18 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (19 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (19 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (19 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (19 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (19 hours ago)

Malayali Vartha Recommends