സിനിമാലോകത്തിന് പുറത്ത് ആള് മോഡേണ്‍ ആണ്... അഭിജയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍
മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് ആക്ഷന്‍ ഹീറോ ബിജു. സൂരജ് വെഞ്ഞാറമൂടും അഭിജയും തമ്മിലുള്ള കോമ്ബിനേഷന്‍ രംഗങ്ങള്‍ പ്രേക്ഷകരുടെ കരളലിയിച്ചതായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സദാചാര വാദികള്‍ക്ക് എന്നും കണക്കിന് മറുപടി കൊടുക്കാറുള്ള താരം കൂടിയാണ് അഭിജ. അതുകൊണ്ട് തന്നെ പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടന്ന് വൈറലായി മാറാറുമുണ്ട്.സിനിമയില്‍ കൂടുതലും ഗ്രാമീണ വേഷങ്ങളിലാണ് തിളങ്ങുന്നതെങ്കിലും സിനിമാലോകത്തിന് പുറത്ത് ആള് മോഡേണ്‍ ആണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ളത്.
മോഡേണ്‍ ചിത്രങ്ങളെ പിന്തുണച്ചും എതിര്‍ത്തും നിരവധി ആളുകള്‍ രംഗത്ത് വരാറുണ്ട് സാദാരണ വേഷങ്ങളില്‍ താരം എത്തുന്ന ചിത്രങ്ങളിലെ അഭിനയങ്ങള്‍ക്ക് ആരാധകരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha