മാലിദ്വീപില്‍ അവധിക്കാലം ആഘോഷമാക്കി സമാന്തയും നാഗ ചൈതന്യയും
മാലിദ്വീപില്‍ അവധി കാലം ആഘോഷമാക്കുകയാണ് സമാന്തയും ഭര്‍ത്താവ് നാഗ ചൈതന്യയും. നടന്റെ മുപ്പത്തിനാലാം പിറന്നാള്‍ ആഘോഷിക്കാനായാണ് താര ദമ്ബതിമാര്‍ മാലിയില്‍ എത്തിയത്. യാത്രയ്ക്കിടയിലെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാന്‍ സാമന്ത മറന്നില്ല. എയര്‍പോര്‍ട്ട് ചിത്രങ്ങള്‍ മുതല്‍ മാലിയിലെ മനോഹരമായ കാഴ്ചകള്‍ വരെ നടി സോഷ്യല്‍മീഡിയയുടെ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ബിക്കിനി ധരിച്ചുള്ള പുതിയ ചിത്രങ്ങളാണ് നടി ഷെയര്‍ ചെയ്തിരിക്കുന്നത്. വെള്ള നിറത്തിലുള്ള ബിക്കിനിയും തലയില്‍ ഹാറ്റും ധരിച്ച് ഒരു മത്സ്യ കന്യകയെ പോലെ നീലജലാശയത്തിന്റെ പടവുകള്‍ കടന്നു കയറി വരുകയാണ് സാമന്ത.'നിങ്ങള്‍ പ്രപഞ്ചമാണ്, കുറച്ചുകാലത്തേക്ക് ഒരു മനുഷ്യനായി സ്വയം മാറുന്നു' സമാന്ത ചിത്രത്തിനു താഴെ കുറിച്ചു.
https://www.facebook.com/Malayalivartha