'അച്ഛന്രെ സ്വപ്നങ്ങളെല്ലാം ഞാന്‍ യാഥാര്‍ത്ഥ്യമാക്കും. വാക്കുകള്‍ കിട്ടുന്നില്ല. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു...' അച്ഛന്റെ വിയോഗത്തിൽ വിതുമ്പി ബാല
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടന് ബാലയുടെ പിതാവ് അന്തരിച്ചു. നിര്‍മാതാവും സംവിധായകനും അരുണചലം സ്റ്റുഡിയോ ഉടമയുമായ ഡോ. ജയകുമാര്‍ ചെന്നൈയിൽ വച്ച് കഴിഞ്ഞ ദിവസമാണ് അന്ത്യം. ഇപ്പോഴിത അച്ഛനെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് താരം..
” ഞാന്‍ അഭിനേതാവാനുള്ള കാരണങ്ങളിലൊന്ന് അച്ഛനാണ്. എന്നിലെ കലാകാരനെ ആദ്യം തിരിച്ചറിഞ്ഞത് അദ്ദേഹമാണ്. കുറച്ച് മുന്‍പ് അദ്ദേഹം വിടവാങ്ങി. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ചോദിച്ചവരോടും ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചവരോടും നന്ദി പറയുന്നു. അച്ഛന്രെ സ്വപ്നങ്ങളെല്ലാം ഞാന്‍ യാഥാര്‍ത്ഥ്യമാക്കും. വാക്കുകള്‍ കിട്ടുന്നില്ല. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു” എന്നും ബാല കുറിച്ചു. അച്ഛനൊപ്പമുള്ള ചിത്രവും ബാല പോസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha