തന്റെ മനസിലെ റിയല്‍ സൂപ്പര്‍സ്റ്റാറിനെ കുറിച്ച് കുഞ്ചാക്കോ ബോബന്
മലയാളസിനിമയിലെ താരമൂല്യം കൂടിയ താരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്. തന്റെ മനസിലെ റിയല്‍ സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന് ഒരഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന് പറഞ്ഞിരുന്നു. സിനിമയില്‍ തന്റെ ആദ്യത്തെ അച്ഛനായ തിലകന് എന്ന നടനാണ് മലയാളത്തിലെ റിയല്‍ സൂപ്പര്‍സ്റ്റാര്‍ എന്ന് ചാക്കോച്ചന് പറയുന്നു. ഫിസിക്കല്‍ അപ്പിയറന്‍സില്‍ എത്ര പരിമിധികള്‍ ഉണ്ടെങ്കിലും അതൊക്കെ ക്യാരക്ടറിനെ ബാധിക്കാതെ ഒരു പൂര്‍ണ നടനായി മാറാന്‍ കഴിയുന്ന അപൂര്‍വ്വ അഭിനേതാക്കളില്‍ ഒരാളാണ് തിലകന് ചേട്ടന്.
അദ്ദേഹം എന്റെയൊപ്പം അനിയത്തിപ്രാവില്‍ അഭിനയിക്കുമ്ബോള്‍ ഒരു യഥാര്‍ത്ഥ അച്ഛന് മകനെ പോലെ നിങ്ങളെ ഫീല്‍ ചെയ്യിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ അത് പൂര്‍ണ്ണമായും അദ്ദേഹത്തിലെ മികച്ച അഭിനേതാവിന്റെ മിടുക്കാണ്. കുഞ്ചാക്കോ ബോബന് പറഞ്ഞു. അതേസമയം അനിയത്തിപ്രാവിന് പിന്നാലെ ചാക്കോച്ചന്റെ പ്രിയം, നക്ഷത്രത്താരാട്ട്, പ്രേംപൂജാരി തുടങ്ങിയ സിനിമകളിലും പ്രധാന വേഷങ്ങളില്‍ തിലകന് അഭിനയിച്ചിരുന്നു. കുഞ്ചാക്കോ ബോബന് തിലകന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
https://www.facebook.com/Malayalivartha