മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾക്ക് കമന്റുമായി ശോഭന.. ഏറ്റെടുത്ത് ആരാധകർ!
മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ജോഡികളാണ് മോഹന്‍ലാലും ശോഭനയും. ഇരുവരും തമ്മില്‍ 37 വര്‍ഷത്തെ സുഹൃത്ബന്ധമാണുള്ളത്.
55 സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. മാമ്പഴക്കാലം എന്ന ചിത്രത്തിലാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. സിനിമയ്ക്കകത്തെ സുഹൃത്തുക്കള്‍ മോഹന്‍ലാലിനെ ലാല്‍, ലാലേട്ടന് എന്നൊക്കെ വിളിക്കുമ്പോള്‍ ലാല്‍ സര് എന്നാണ് ശോഭന അദ്ദേഹത്തെ വിളിക്കുന്നത്.
മോഹന്‍ലാലിന്റെ ഏറ്റവും പുതിയ പോസ്റ്റില്‍ ശോഭനയുടെ കമന്റാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ കവരുന്നത്. സുന്ദരനായി കുറച്ചുകൂടി ചെറുപ്പമായ ലുക്കിലാണ് മോഹന്‍ലാല്‍ ഫോട്ടോയില്‍ പ്രത്യക്ഷപ്പെടുന്നത്.
'കൂള്‍ ലാല്‍ സര്' എന്നാണ് ചിത്രത്തിന് ശോഭനുടെ കമന്റ്. ശോഭനയുടെ കമന്റിന് ആരാധകര്‍ ലൈക്ക് നല്കി തുടങ്ങിയിട്ടുണ്ട്. പ്രമുഖ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസനയാണ് ഫോട്ടോയെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha