തനിക്ക് നഷ്ടപ്പെട്ടു പോയ ഒരു വേഷത്തെ കുറിച്ച് മനസ്സ് തുറന്ന് കെ.പി.എ.സി ലളിത
മലയാള സിനിമയിലെ പ്രിയപ്പെട്ട അമ്മ തനിക്ക് നഷ്ടപ്പെട്ടു പോയ ഒരു ഭരതന് ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. 'മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം' എന്ന ചിത്രത്തില്‍ താനായിരുന്നു ശാരദ ചെയ്ത വേഷം ചെയ്യാനിരുന്നതെന്നും എന്നാല്‍ നെടുമുടി വേണു തനിക്ക് പാര വെച്ചതോടെ ആ വേഷം ഇല്ലാതായെന്നും അവര്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ കെ.പി.എ.സി ലളിത വ്യക്തമാക്കി.
ഞാനും വേണുവും അതിന് മുമ്ബ് 'നീലക്കുറിഞ്ഞി പൂത്തപ്പോള്‍' എന്ന ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു.
അതിലും ടീച്ചര്‍ കഥാപാത്രമായിരുന്നു അതു കൊണ്ട് തന്നെ വീണ്ടും ഞങ്ങള്‍ ഒന്നിച്ച് വന്നാല്‍ ഒരേ പോലെയിരിക്കും എന്നുള്ളത് കൊണ്ട് വേണു പറഞ്ഞ പ്രകാരം എന്നെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമയില്‍ നിന്ന് എന്നെ മാറ്റി. എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ശാരദ മനോഹരമാക്കിയ കഥാപാത്രമായിരുന്നു അത്'.
https://www.facebook.com/Malayalivartha