Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ ആണ് പലരും പറഞ്ഞുണ്ടാക്കി! ഞാന്‍ മനപൂര്‍വമല്ല അന്ന് അങ്ങനെ ചെയ്തത്... ദിലീപ് അന്ന് ഒത്തിരി വിളിച്ചതായിരുന്നു പക്ഷെ... തനിക്കെതിരെ പ്രചരിച്ച അഭ്യൂഹങ്ങൾക്കെതിരെ തുറന്നടിച്ച് മീരാ ജാസ്മിന്‍

06 DECEMBER 2020 12:44 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ ഒരു കാലത്ത് മിന്നിത്തിളങ്ങി നിന്ന താരമായിരുന്നു മീരാ ജാസ്മിന്‍. ദിലീപ് നായകനായ ലോഹിതദാസ് ചിത്രം സൂത്രധാരനിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മീരയ്ക്ക് പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ എല്ലാ നടി നടന്മാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ദിലീപ് ഒരുക്കിയ ചിത്രമായിരുന്നു ട്വന്റി ട്വന്റി. എന്നാല്‍ ഈ ചിത്രത്തില്‍ മീര ജാസ്മിന്‍ ഉണ്ടായിരുന്നില്ല. മീര അമ്മയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെന്നും, 'അമ്മ' മീരയെ മനഃപൂര്‍വം ഒഴുവാക്കിയതാണെന്നും അന്ന് പലരും പറഞ്ഞിരുന്നു. നിര്‍മ്മാതാവായ ദിലീപുമായി മീര സ്വര ചേര്‍ച്ചയില്‍ അല്ലാത്തത് കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന തരത്തിലും അഭ്യൂഹങ്ങള്‍ അന്ന് പ്രചരിച്ചിരുന്നു.

എന്നാല്‍ എന്ത് കൊണ്ടാണ് താന്‍ ആ ചിത്രത്തില്‍ അഭിനയിക്കാതിരുന്നതെന്ന് വ്യക്തമാക്കി മീരാ ജാസ്മിന്‍ രംഗത്തെത്തിയിരുന്നു. മീരാ ജാസ്മിന്റെ വാക്കുകള്‍ ഇങ്ങനെ.എനിക്ക് ആ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാഞ്ഞതില്‍ വലിയ സങ്കടമുണ്ട്. ദിലീപേട്ടന്‍ എന്റെ നല്ലൊരു സുഹൃത്താണ്. എന്നിട്ട് കൂടി അദ്ദേഹം നിര്‍മ്മിച്ച സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ മനഃപൂര്‍വ്വം അല്ല ചിത്രത്തില്‍ അഭിനയിക്കാത്തത്. എന്നാല്‍ അതിന്റെ പേരില്‍ ഉണ്ടായ വിമര്‍ശങ്ങള്‍ വളരെ വലുതായിരുന്നു. സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ ആണ് പലരും പറഞ്ഞുണ്ടാക്കിയത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ആദ്യം ദിലീപ് ചേട്ടന്‍ വിളിച്ച്‌ ഡേറ്റ് ചോദിച്ചിരുന്നു.

എന്നാല്‍ അന്ന് പറഞ്ഞ ഡേറ്റില്‍ നിന്നും ഷൂട്ടിങ് നീണ്ടുപോയി. മറ്റ് താരങ്ങളുടെ ഡേറ്റ് കൂടി ക്രമീകരിക്കുന്നതായിരുന്നു കാരണം. പിന്നീട ഒന്നുരണ്ട് തവണ അതുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു എന്നാല്‍ അപ്പോഴൊന്നും തീയതി ഫിക്സ് ആയില്ല. ചിത്രം പൂര്‍ത്തിയാക്കുന്നതിനു എല്ലാവരുടെയും ഡേറ്റ് ഉറപ്പാക്കണം ആയിരുന്നു. അത് ദിലീപേട്ടന്റെ തെറ്റല്ല. കാരണം ഒരുപാട് തിരക്കുള്ള പല താരങ്ങളെയും ചിത്രത്തില്‍ ഉള്‍പ്പെടുത്തണമായിരുന്നു. ആ സമയത്ത് ആയിരുന്നു എനിക്ക് ഒരു തെലങ്ക് പ്രൊജക്റ്റ് വന്നത്. അവര്‍ക്ക് വളരെ പെട്ടന്ന് തന്നെ ചിത്രം റിലീസ് ചെയ്യണമായിരുന്നു.

അപ്പോഴാണ് 2020 സിനിമയുടെ തീയതി ഫിക്സ് ചെയ്ത് എന്നെ വിളിച്ചത്. അതാണ് തനിക്ക് ആ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാതെ പോയത്. മീര പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു മീര ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 minutes ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (14 minutes ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (42 minutes ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (1 hour ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (2 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (2 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (2 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (2 hours ago)

Crime താന്നിക്കുന്നിനെ നടുക്കിയ കൊടുംക്രൂരത;  (2 hours ago)

MAYOR V V RAJESH വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ  (2 hours ago)

SNAKE പാമ്പ് കടിയില്‍ നിന്ന് അത്ഭുതരക്ഷ!  (2 hours ago)

SABARIMALA റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍  (2 hours ago)

തലനാരിഴയ്ക്ക് രക്ഷപെട്ട് മകൾ; പാമ്പിൻ്റെ പിടച്ചിൽ കണ്ട് കാൽ പിൻവലിച്ചു - നടുക്കം മാറാതെ ജോൺസിയും കുടുംബവും  (2 hours ago)

അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാരിലെയും വൈദ്യുതി ബോര്‍ഡിലെയും റെഗുലേറ്ററി കമ്മിഷനിലെയും ഉന്നതര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചത്; പവര്‍കട്ട് ഇല്ലാത്ത പത്ത് വര  (4 hours ago)

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തി; പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends