എനിക്കിത്രേം ഹോട്ടായ ഒരു അമ്മയുണ്ട്! അതെന്റെ ജീൻസ് ആണ്... ഇത് അമ്മയോ മകളോ എന്ന് ആരാധകർ; മോഡേൺ വേഷത്തിൽ പൂർണിമ; വൈറലായി ചിത്രങ്ങൾ....

സോഷ്യൽ മീഡിയിൽ വൈറലായി നടി പൂർണിമ ഇന്ദ്രജിത്ത് പങ്കുവച്ച പുത്തൻ സ്റ്റൈലിഷ് ചിത്രം. മോഡേൺ വേഷത്തിൽ എത്തിയ താരത്തിന്റെ കിടിലൻ ചിത്രം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയാണ്.
ക്രോസറ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീൻസുമണിഞ്ഞ പൂർണിമയെ കണ്ട് മകൾ പ്രാർഥനയാണെന്ന് തെറ്റിദ്ധരിച്ചുവെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്യുന്നത്. പൂർണിമ അണിഞ്ഞിരിക്കുന്ന വസ്ത്രവും പ്രാർഥനയുടേതാണ്. എനിക്കിത്രേം ഹോട്ടായ ഒരു അമ്മയുണ്ട്. അതെന്റെ ജീൻസ് ആണ് എന്ന കമന്റാണ് പ്രാർഥന പങ്കുവച്ചിരിക്കുന്നത്. ആ ജീൻസ് ഇനി മുതൽ തന്റെയാണെന്നാണ് പൂർണിമ ഇതിന് നൽകിയ മറുപടി.
വലിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് പൂർണിമ. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിലാണ് ഇടവേളയ്ക്ക് ശേഷം പൂർണിമ വേഷമിട്ടത്.
രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിലാണ് പൂർണിമ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നിവിൻ പോളിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്.
https://www.facebook.com/Malayalivartha
























