Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീകുമാറിന്റെ നെഞ്ചോട് ചേര്‍ന്നുള്ള സ്‌നേഹയുടെ ചിത്രം; ഏറ്റെടുത്ത് പ്രേക്ഷകർ, സ്ക്രീനിലെ മികച്ച കെമിസ്ട്രി തന്നെ ജീവിതത്തിലും

07 DECEMBER 2020 07:17 PM IST
മലയാളി വാര്‍ത്ത

മറിമായം എന്ന പരമ്പരയിലൂടെ മലയാളീപ്രേക്ഷകരുടെ മനസിൽ ഇടം നേടിയ മണ്ഡോദരിയും ലോലനും ജീവിതത്തിലും ഒരുമിക്കുകയാണെന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷത്തോടെയാണ് ആരാധകർ ആ വാർത്ത ഏറ്റെടുത്തത്. സ്ക്രീനിലെ മികച്ച കെമിസ്ട്രി തന്നെയാണ് ജീവിതത്തിലും. അങ്ങനെ വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇവർ എത്താറുണ്ട്. ചക്കപ്പഴമെന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിൽ ശ്രീകുമാര്‍ എത്തിയത്. ഉത്തമൻ എന്ന കഥാപാത്രമായുള്ള വരവിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നർമരസമുള്ള എപ്പിസോഡുകളുമായാണ് ചക്കപ്പഴം എന്ന പരമ്പര മുന്നേറുന്നത്.

മാത്രമല്ല വിവാഹ ശേഷവും സ്‌നേഹ അഭിനയത്തില്‍ സജീവമാണ്. മറിമായത്തില്‍ നിന്നും ശ്രീകുമാര്‍ പിന്‍വാങ്ങിയെങ്കിലും സ്‌നേഹ ഇപ്പോഴും സജീവമാണ്. മറിമായം ചിത്രീകരണത്തിനിടയിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് താരമെത്താറുണ്ട്. ഉപ്പും മുളകില്‍ നിന്നും മറിമായത്തില്‍ നിന്നും പിന്‍വാങ്ങാനുള്ള കാരണത്തെക്കുറിച്ച് പറഞ്ഞ് ശ്രീകുമാറും എത്തിയിരുന്നു.

ഇപ്പോഴിതാ ഇരുവരും അടുത്തിടെ നടത്തിയ മൂന്നാര്‍ യാത്രയ്ക്കിടയിലെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ശ്രീകുമാറിന്റെ നെഞ്ചോട് ചേര്‍ന്നുള്ള സ്‌നേഹയുടെ ചിത്രം ഇതിനകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. സ്നേഹ തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. ചേച്ചിയും ചേട്ടനും കിടുക്കിയെന്നുള്ള കമന്റുകളുമായും ആരാധകരെത്തിയിരുന്നു. മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങളും സ്‌നേഹ പോസ്റ്റ് ചെയ്തിരുന്നു. താരങ്ങളും ആരാധകരും സ്‌നേഹയുടെ ലുക്കിന് കൈയ്യടികളുമായെത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (11 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (11 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (12 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (13 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (13 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (13 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (13 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (19 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (19 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (19 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (20 hours ago)

Malayali Vartha Recommends