നടി യമുന വീണ്ടും വിവാഹിതയായി; അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് വരൻ

പ്രശസ്ത സിനിമ - സീരിയല്‍ നടി യമുന വീണ്ടും വിവാഹിതയായി. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് യമുനയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടന്നത്. ചടങ്ങിൽ അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ഉസ്താദ്, പല്ലാവൂര്‍ ദേവനാരായണന്‍, വല്ല്യേട്ടന്‍,മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും,പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങി നാല്‍പ്പത്തഞ്ചാേളം സിനിമകളില്‍ വേഷമിട്ട യമുന അമ്പതോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമ സംവിധായകനായ എസ് പി മഹേഷ് ആയിരുന്നു യമുനയെ ആദ്യം വിവാഹം ചെയ്തിരുന്നത്. ഇരുവരും പിന്നീട് പിരിഞ്ഞു. ഈ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളാണുള്ളത്. ആമി, ആഷ്മി എന്നാണ് കുട്ടികളുടെ പേര്. മമ്മൂട്ടി നായകനായ 'സ്റ്റാലിന്‍ ശിവദാസ്' ആണു യമുന അഭിനയിച്ച ആദ്യ സിനിമ എന്നത്. അഭിനയിച്ച സിനിമകളില്‍ ഭൂരിഭാഗവും നെഗറ്റീവ് കഥാപാത്രങ്ങളായിരുന്നു.
https://www.facebook.com/Malayalivartha
























