നടി ചിത്രയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ്... ചിത്രയുടെ ഭര്‍ത്താവിനെതിരെ ആരോപണവുമായി നടിയുടെ അമ്മ

തമിഴ് ടിവി താരം ചിത്രയെ മകളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി നടിയുടെ അമ്മ. ചിത്രയുടെ ഭര്‍ത്താവിനെതിരെയാണ് നടിയുടെ അമ്മ ആരോപണമുന്നയിച്ചിരിക്കുന്നത്. അതേസമയം രണ്ടാം ദിവസവും നടിയുടെ ഭര്‍ത്താവിനെ ചെന്നൈയില്‍ പോലീസ് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താരം ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. എന്നാല്‍ സാമ്ബത്തിക പ്രശ്‌നങ്ങള്‍ ആകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിശദീകരണം.എല്ലാ തലങ്ങളിലും അന്വേഷണം നടക്കുകയാണെന്ന് പോലീസ് കമ്മീഷണര്‍ മഹേഷ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.ബുധനാഴ്ചയാണ് സീരിയല്‍ താരം വി.ജെ.ചിത്രയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























