കൂട്ടുകാരുമൊത്ത് താന്‍ സ്വിമ്മിങ്പൂളില്‍ എന്ത് ചെയ്തു എന്നറിയേണ്ടവര്‍ക്ക് അനുശ്രീയുടെ മറുപടി

കോവിഡ് ലോക്ക്ഡൗണ്‍ കാലത്തും സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരമാണ് അനുശ്രീ. അനുശ്രീ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അടുത്തിടെ സുഹൃത്തുക്കള്‍ക്ക് ഒപ്പം അനുശ്രീ മൂന്നാറിലേക്കൊരു യാത്ര പോയിരുന്നു. മൂന്നാറിലെ ഡ്രീം കാച്ചലര്‍ പ്ലാന്റേഷന്‍ റിസോര്‍ട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.
തേയിലക്കാടിനു നടുവിലെ ഹില്‍ ടോപ്പ് റെസ്‌റ്റോറന്റില്‍ സ്വിമ്മിംഗ് പൂളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ഇത്. രസകരമായ ക്യാപ്ഷനും താരം തന്നെ നല്‍കിയിട്ടുണ്ട്. 'ആരുമില്ലാത്തപ്പോള്‍ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളില്‍ ചെയ്തതെന്ത്? ഉത്തരം: ഞാനൊരു മീനിനെ പോലെ നീന്തിത്തുടിയ്ക്കുന്നത് ആത്മസുഹൃത്തുക്കള്‍ നോക്കി നില്‍ക്കുന്നു.'16 ഡിഗ്രിയില്‍ തണുത്തുറഞ്ഞു നില്‍ക്കുമ്പോള്‍ സ്വയം ഒരു അക്വ വുമണിനെ പോലെ തോന്നുന്നുവെന്നും ഇതാണ് തണുത്തുറഞ്ഞ പള്ളിനീരാട്ട് എന്നുമാണ് മറ്റൊരു ചിത്രത്തിന് അനുശ്രീ നല്‍കിയ ക്യാപ്ഷന്‍.
അടുത്തിടെ, സഹോദരിയുടെ ഹല്‍ദി ആഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് അനുശ്രീ പങ്കുവയ്ക്കുന്നത്. മുണ്ടും ഷര്‍ട്ടും ധരിച്ച് കൂളിംഗ് ഗ്ലാസും വെച്ച് വേറിട്ട ലുക്കിലുള്ള അനുശ്രീയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക. ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ ഫോട്ടോഷൂട്ടുകള്‍ നടത്തിയ നടിമാരില്‍ ഒരാള്‍ തീര്‍ച്ചയായും അനുശ്രീ ആയിരിക്കും. വീട്ടിലിരിക്കുന്ന ബോറടി മാറ്റാനായി സ്‌റ്റൈലന്‍ ഫോട്ടോഷൂട്ടുകളുമായി തിരക്കിലായിരുന്നു താരം.
ഇപ്പോഴിതാ, ലുക്കിലും ഭാവത്തിലുമെല്ലാം അടിമുടി മാറ്റമുള്ള ഏതാനും ചിത്രങ്ങളും അനുശ്രീ പങ്കുവച്ചിരുന്നു. കഴുത്തൊപ്പം വെട്ടിയ മുടിയും ആറ്റിറ്റ്യൂഡുമെല്ലാമാണ് ചിത്രങ്ങളെ മനോഹരമാക്കുന്നത്. 'ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ നമ്മള്‍ അനുമോദിക്കാന്‍ തുടങ്ങുമ്പോള്‍ വലിയ സന്തോഷങ്ങള്‍ നമ്മളെയും അനുമോദിക്കാന്‍ കാത്തിരിപ്പുണ്ടാവും. മനസ്സിലായല്ലോ അല്ലെ? സന്തോഷം അതല്ലേ എല്ലാം,' എന്ന അടിക്കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവച്ചത്.
https://www.facebook.com/Malayalivartha
























