ബോളിവുഡില്‍ നടന്മാരെക്കാളും കോടികള്‍ പ്രതിഫലം വാങ്ങുന്ന നായികമാര്‍

ഇക്കഴിഞ്ഞ വര്‍ഷം കൊറോണ കാരണം വലിയ നഷ്ടമാണ് സിനിമാ ഇന്‍ഡസ്ട്രിയിലുണ്ടായത്. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ചില താരസുന്ദരിമാര്‍ നായകന്മാരെ പോലും കടത്തി വെട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബോളിവുഡിലെ അഞ്ച് നടിമാരുമായി ബന്ധപ്പെടുത്തിയാണ് ഈ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് ദീപിക പദുക്കോണ്‍ ആണ്. വര്‍ഷങ്ങള്‍ കഴിയുന്നതിന് അനുസരിച്ച് പെര്‍ഫോമന്‍സ് അനുസരിച്ച് ദീപിക മുന്നേറുകയാണ്.
ഇപ്പോള്‍ 26 കോടിയോളമാണ് ഒരു സിനിമയിലെ നടിയുടെ പ്രതിഫലമെന്നാണ് അറിയുന്നത്. പത്മാവത് എന്ന ചിത്രത്തിന് വേണ്ടി ദീപിക വാങ്ങിയത് 12 കോടിയായിരുന്നു. അതേ സമയം ഈ ചിത്രത്തില്‍ അഭിനയിച്ച നടനും ദീപികയുടെ ഭര്‍ത്താവുമായ രണ്‍വീറിന് 7.8 കോടി രൂപയായിരുന്നു ലഭിച്ചത്. രണ്‍വീറിനെക്കാളും പ്രതിഫലം നേടി മുന്നില്‍ നില്‍ക്കുന്നത് ദീപികയാണ്.
ബോളിവുഡില്‍ നിറഞ്ഞ് നില്‍ക്കുന്ന മറ്റൊരു നടിയാണ് ആലിയ ഭട്ട്. ആലിയയ്ക്ക് 22 കോടി വരെ ശമ്ബളം കിട്ടുന്നുണ്ടെന്നാണ് സൂചന. റാസി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ പത്ത് കോടിയായിരുന്നു. എന്നാല്‍ അതേ സിനിമയിലെ നായകനായ വിക്കി കൗശലിന് ലഭിച്ചത് മൂന്നോ നാലോ കോടിയായിരുന്നു.
പ്രതിഫലത്തിന്റെ കാര്യത്തിലും മറ്റുമായി കങ്കണ റാണവതും മുന്നില്‍ തന്നെയാണ്. 27 കോടിയോളം കങ്കണയ്ക്ക് ഒരു സിനിമയിലൂടെ ലഭിക്കാറുണ്ടെന്ന് അറിയുന്നു. അതേ സമയം ഒന്നിച്ചഭിനയിക്കുന്ന നടന്‍ രാജ്കുമാര്‍ റാവുവിന് 7.9 കോടിയായിരുന്നു കിട്ടുന്നത്. സെയിഫ് അലി ഖാന്‍, ഷാഹിദ് കപൂര്‍ തുടങ്ങിയ മുന്‍നിര നായകന്മാരുടെ ചിത്രത്തിലും കങ്കണ തന്നെയായിരുന്നു കൂടുതല്‍ പ്രതിഫലം വാങ്ങിയത്.
രണ്ടാമതും ഗര്‍ഭിണിയാണെങ്കിലും നടി കരീന കപൂര്‍ ഇപ്പോഴും അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഏകദേശം 20 കോടിയോളം കരീനയ്ക്ക് ശമ്ബളമുണ്ട്. ഈ ലിസ്റ്റിലുള്ള മറ്റൊരു നടിയാണ് ശ്രദ്ധ കപൂര്‍. വളരെ കുറഞ്ഞ കാലം കൊണ്ട് ബോളിവുഡില്‍ തിളങ്ങാന്‍ സാധിച്ച ശ്രദ്ധ ഒരു സിനിമയ്ക്ക് 23 കോടി തുക സ്വന്തമാക്കാറുണ്ട്.
https://www.facebook.com/Malayalivartha
























