ബോള്‍ഡ് ലുക്കില്‍ താരപുത്രി മീനാക്ഷി ദിലീപ്...

അച്ഛനും അമ്മയും ബിഗ് സ്‌ക്രീന്‍ കീഴടക്കിയ പോലെ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ് താര പുത്രി മീനാക്ഷി ദിലീപ്. മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്ക് വച്ച ഉടന്‍ തന്നെ അത് വൈറല്‍ ആവുകയും ചെയ്യും. അടുത്തിടെയാണ് മീനാക്ഷി ദിലീപ് സോഷ്യല്‍ മീഡിയയില്‍ സജീവമായത്. അഭിനയത്തിനേക്കാളും പഠനത്തിനാണ് മീനാക്ഷി പ്രാധാന്യം നല്‍കുന്നത്. ഗോ വൈല്‍ഡ് ഫോര്‍ എ വൈല്‍ എന്ന ക്യാപ്ഷന്‍ പങ്കിട്ടുകൊണ്ടാണ് ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം മീനാക്ഷി പങ്ക് വച്ചത്. ഈ ചിത്രങ്ങള്‍ക്ക് ഒപ്പം തന്നെ പ്രിയ കൂട്ടുകാരിയും നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകളുമായ ആയിഷയുടെ വിവാഹ നിശ്ചയ ചടങ്ങിനിടെ പകര്‍ത്തിയ ചിത്രങ്ങളും താര പുത്രി പങ്ക് വച്ചിട്ടുണ്ട്. മീനാക്ഷിയുടെ മനോഹരമായ ഒരു ചിത്രം ആണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























