അപര്‍ണ ബാലമുരളിയെ അഭിനന്ദിച്ച് നടി ഉര്‍വശി

സൂര്യയുടെ സുരറൈ പോട്രു എന്ന ചിത്രത്തിലെ പ്രകടനത്തില്‍ നടി അപര്‍ണ ബാലമുരളിയെ പ്രശംസിച്ച് ഉര്‍വശി. ഇത്രയും ഗംഭീരമായി അഭിനയിച്ച സൂര്യക്കൊപ്പം അതെ ലെവലില്‍ അപര്‍ണ പിടിച്ചു നിന്നത് ഗഭീരമായാണ് കണ്ടതെന്നും ഇതുവരെ കിട്ടാത്ത എക്‌സ്‌പോഷറാണ് അപര്‍ണയ്ക്ക് സുരറൈ പോട്രില്‍ ലഭിച്ചതെന്നും ഉര്‍വശി പറയുന്നു.
മലയാളത്തിലെ മറ്റെല്ലാ പുതിയ ആളുകളെയും പോലെ ടാലന്റ് ഉള്ള കുട്ടിയാണ് അപര്‍ണ. പുതിയ കുട്ടിയായൊന്നും തോന്നിയില്ല. വളരെ അടുപ്പത്തോടെയാണ് ഞങ്ങള്‍ സെറ്റില്‍ ഇടപെട്ടത്. അപര്‍ണയുടെ മലയാള പടങ്ങളും ഞാന്‍ കണ്ടിരുന്നു. നന്നായി ചെയ്യുന്നുണ്ട് അവള്‍. മലയാള സിനിമകളില്‍ പോലും ഇതുവരെ കിട്ടാത്ത എക്‌സ്‌പോഷറാണ് അപര്‍ണയ്ക്ക് 'സുരറൈ പോട്രില്‍' ലഭിച്ചത്. ഇത്രയും ഗംഭീരമായി അഭിനയിച്ച സൂര്യക്കൊപ്പം അതെ ലെവലില്‍ അപര്‍ണ പിടിച്ചു നിന്നത് ഗഭീരമായാണ് കണ്ടത്. തമിഴ് നമുക്ക് അകലെയല്ലെങ്കിലും ഒരു അന്യഭാഷ സിനിമയിലാണ് ഈ നേട്ടമെന്ന് ഓര്‍ക്കണം. മറ്റൊരു കാലഘട്ടത്തിലെ മധുര പോലൊരു സ്ഥലത്തെ ഭാഷാ ശൈലിയില്‍ സ്വന്തമായി ഡബ്ബ് ചെയ്തു അഭിനയിച്ചതാണ് അപര്‍ണ. അവള്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും ഈ സിനിമ.
https://www.facebook.com/Malayalivartha
























