ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി പൂര്‍ണിമ... ഞങ്ങളുടെ ഹൃദയത്തിന്റെ രാജാവിന് ജന്മദിനാശംസകള്‍; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. സമൂഹമാധ്യമങ്ങളിലും സജീവമായ താരകുടുംബം തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി എത്തിയിരിക്കുകയാണ് പൂര്‍ണിമ.
ഇന്ദ്രജിത്തിന്റെ രസകരമായ വീഡിയോയുടെ രൂപത്തില്‍ പങ്കുവച്ചിരിക്കുന്നത്. വീട്ടില്‍ ഇരുന്ന് ഫോണില്‍ ആനിമല്‍ ഗെയിം രസിച്ച് കാണുന്ന ഇന്ദ്രജിത്തിനെയാണ് വീഡിയോയില്‍ കാണാനാവുക. പലപ്പോഴായി ഷൂട്ട് ചെയ്ത വീഡിയോകളുടെ കൊളാഷ് ആണിത്.
ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പൂര്‍ണിമ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഞങ്ങളുടെ ഹൃദയത്തിന്റെ രാജാവിന് ജന്മദിനാശംസകള്‍ എന്ന് പൂര്‍ണിമ കുറിക്കുന്നു.
https://www.facebook.com/Malayalivartha
























