ഈ മുറിവ് കാലത്തിന് ഉണക്കാനാകില്ല... മകളുടെ ചിത്രത്തിനൊപ്പം ചിത്ര പങ്കുവെച്ച കുറിപ്പ് ആരാധകരുടെ കണ്ണ് നനയിച്ചു

മകള്‍ നന്ദനയുടെ ജന്മവാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ഗായിക കെ. എസ് ചിത്ര. കാലത്തിന് മുറിവുണക്കാനാകില്ല, നന്ദനയുടെ വേര്‍പാട് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല. ഒരു ദിവസം തന്റെ മകള്‍ക്കരികിലേക്ക് എത്തുന്നതിനെ കുറിച്ചുമാണ് ചിത്ര പറയുന്നത്. മകളുടെ ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പ് ആരാധകരുടെ കണ്ണ് നിറയ്ക്കുന്നതാണ്.
'കാലത്തിന് മുറിവുണക്കാനാകില്ല. ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല. ഞങ്ങളുടെ നഷ്ടത്തിന്റെ ആഴം എന്താണെന്ന് ദൈവത്തിന് ശരിക്കും അറിയുമായിരുന്നെങ്കില്‍ നന്ദന ഇന്നും ഞങ്ങള്‍ക്കൊപ്പം ഉണ്ടാവുമായിരുന്നു. കാലം എത്ര കഴിഞ്ഞാലും ഈ ദുഃഖം ഞങ്ങള്‍ക്കൊപ്പമുണ്ടാകും. ഞങ്ങളെ ഓരോരുത്തരെയായി ദൈവം അങ്ങോട്ടു വിളിച്ചു കഴിയുമ്‌ബോള്‍ ഞങ്ങള്‍ വീണ്ടും ഒന്നിച്ചു ചേരും. എന്റെ പ്രിയപ്പെട്ട നന്ദനയ്ക്ക് ഒത്തിരി പിറന്നാള്‍ ആശംസകള്‍' എന്നാണ് ചിത്രയുടെ കുറിപ്പ്.
https://www.facebook.com/Malayalivartha
























