ഞാന്‍ മുന്‍പ് വിവാഹം കഴിച്ചതാണ്... ആ ബന്ധത്തിന്റെ അവസാനം ഞാന്‍ മനസ്സിലാക്കി എന്തൊക്കെ ഉണ്ടെങ്കിലും, അത്യാവശ്യം വേണ്ടത് ആ ഒരൊറ്റ കാര്യമാണ്... യമുനയെ ഇഷ്ടം തോന്നാനുണ്ടായ കാര്യം തുറന്നു പറഞ്ഞു ദേവന്‍

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് യമുന. താരത്തിന്റെ വിവാഹമായിരുന്നു ദിവസങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
വിവാഹം സത്യമാണെന്നു അറിയിച്ചു സോഷ്യല്‍ മീഡിയയില്‍ യമുന കുറിപ്പ് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആദ്യമായി ഒരു വീഡിയോ അഭിമുഖത്തിലൂടെ യമുനയും ദേവനും മനസ്സ് തുറക്കുന്നത്.
'ഞാന്‍ മുന്‍പ് വിവാഹം കഴിച്ചതാണ്. ആ ബന്ധത്തിന്റെ അവസാനം ഞാന്‍ മനസ്സിലാക്കി എന്തൊക്കെ ഉണ്ടെങ്കിലും, അത്യാവശ്യം വേണ്ടത് മനഃസമാധാനം ആണ് എന്ന്. യമുനയോട് ആദ്യം സംസാരിക്കുമ്പോള്‍ വിവാഹജീവിതത്തെകുറിച്ചുള്ള കാഴ്ചപ്പടുകള്‍ തുറന്നു പറഞ്ഞിരുന്നു. ആ സമയം ആണ് തന്റെ അതെ അഭിപ്രായം യമുനയും പങ്ക് വച്ചത്.
അപ്പോള്‍ ഒരേ കാഴ്ചപ്പാടുകള്‍ ഉള്ള ആളുകള്‍ ഒരുമിച്ചു പൊയ്ക്കൂടേ എന്ന് ആലോചിക്കുകയിരുന്നു. ഒരു മകള്‍ ആണ് ഉള്ളത്, അവള്‍ യൂ എസില്‍ പഠിക്കുകയാണ്. യമുനക്കും അങ്ങോട്ട് വേണമെങ്കിലും വരാം, എന്ത് തീരുമാനിക്കാനുള്ള അവകാശം യമുനക്ക് ആണ്'ഒരു യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ പറഞ്ഞു.
മക്കളോട് സംസാരിച്ച് അവരുടെ അഭിപ്രായം ചോദിച്ച്, അവര്‍ കംഫര്‍ട്ട് ആയി ഒക്കെ, അമ്മാ.. എന്ന് പറഞ്ഞതിന് ശേഷമാണ് തീരുമാനം എടുത്തതെന്നു യമുന പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























