ഈ ദിവസങ്ങളില്‍ ഉദയം മുതല്‍ അസ്തമയം വരെ ഈ മുഖമാണ് കാണുന്നത്... ദിയയെക്കുറിച്ച് വൈഷ്ണവിന്റെ പോസ്റ്റ്! വിവാഹം എന്നാണെന്ന് ആരാധകര്‍? ഏറ്റെടുത്ത് സോഷ്യൽമീഡിയ...

പ്രേഷകരുടെ ഇഷ്ടപെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാനയും ഹന്‍സികയും ഇഷാനിയും ദിയയും വീട്ടു വിശേഷങ്ങളും മറ്റുമായി സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവവുമാണ്. ഇപ്പോഴിതാ താരത്തിന്റെ രണ്ടാമത്തെ മകള്‍ ദിയയെക്കുറിച്ചുള്ള വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.
ദിയക്ക് സ്വന്തമായി ഓസി ടാക്കീസ് എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ ഉണ്ട്. ഇതിലൂടെയാണ് ദിയ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. എപ്പോഴും വീഡിയോകളിലും ഫോട്ടോകളിലും ദിയക്കൊപ്പം സ്ഥിരം കാണുന്ന സുഹൃത്താണ് വൈഷ്ണവ്.
ഇരുവരും ഒന്നിച്ചുള്ള എല്ലാ വീഡിയോസും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ വൈഷ്ണവ് പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്.
ഈ ദിവസങ്ങളില്‍ ഉദയവും അസ്തമയുമൊക്കെ ഈ മുഖമാണ് കാണുന്നതെന്നാണ് എന്ന് കുറിപ്പോടുകൂടിയാണ് വൈഷ്ണവ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിന് പിന്നാലെ കമന്‍റ്റുമായി ആരാധകരും രംഗത്തെത്തി. നിങ്ങള്‍ പ്രണയത്തിലാണോ ? എന്നാണ് വിവാഹം കഴിക്കുന്നത് എന്ന് തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകര്‍ ഉന്നയിക്കുന്നത്.
https://www.facebook.com/Malayalivartha























