കാത്തിരുന്ന സിനിമ പുറത്തിറക്കി... പക്ഷെ മറ്റൊരു ആഗ്രഹം പൂർത്തിയാകും മുൻപ് തന്നെ നരണിപ്പുഴ ഷാനവാസിനെ മരണം തട്ടിയെടുത്തത് ആ രോഗത്തിലൂടെ... സൂഫിയും സുജാതയും' സംവിധായകന്റെ വേർപാടിൽ അമ്പരന്ന് സിനിമ ലോകം....

സിനിമ സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് (37 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്ബത്തൂര്‍ കെ.ജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഈ വര്‍ഷം പുറത്തിറങ്ങിയ 'സൂഫിയും സുജാതയും' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2015ല്‍ ഷാനവാസ് സംവിധാനം ചെയ്ത കരി എന്ന ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു.
പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടെയാണ് ഷാനവാസ് മരണത്തിന് കീഴടങ്ങുന്നത്.
മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയാണ്.
https://www.facebook.com/Malayalivartha























