ഇസ്സയ്‌ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് ചാക്കോച്ചനും പ്രിയയും

ലോകമെമ്ബാടുമുള്ള ജനങ്ങള്‍ ഇന്ന് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലളിതമായി ക്രിസ്തുമസ് ആഘോഷിക്കുകയാണ്. എല്ലാവര്ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് കൊണ്ട് മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും കുടുംബവും എത്തിയിരുന്നു. മനോഹരമായ കുടുംബചിത്രം പങ്കുവെച്ച് കൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ ക്രിസ്തുമസ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഒരേ പോലെയുള്ള വസ്ത്രങ്ങള്‍ ധരിച്ച് കൊണ്ട് ഇസ്സയുടെ കളിചിരികള്‍ ആസ്വദിക്കുന്ന കുഞ്ചാക്കോ ബോബനെയും പ്രിയയെയും ആണ് ചിത്രത്തില്‍ കാണുന്നത്. എല്ലാവര്‍ക്കും ക്രിസ്മസിന്റെ സന്തോഷവും ആഹ്ലാദവും പ്രതീക്ഷയും അനുഗ്രഹവും ആശംസിക്കുന്നു. ഭൂതകാലത്തിന്റെ കഷ്ടപ്പാടുകളും സഹനങ്ങളും നമ്മെ കൂടുതല്‍ കരുത്തുറ്റവരാക്കുകയും തയ്യാറെടുപ്പുകള്‍ നടത്താന്‍ പ്രേരിപ്പിക്കുകയും സഹായമനസ്‌കരും പ്രത്യാശയുള്ളവരും ശുഭാപ്തിവിശ്വാസികളുമാക്കി മാറ്റട്ടെയെന്ന് കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക് പേജില്‍ കുറിച്ചു.
https://www.facebook.com/Malayalivartha























