വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയുമായി അശ്വതി ശ്രീകാന്ത്

അശ്വതി ശ്രീകാന്തിന്റെ ക്രിസ്മസ് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് അശ്വതി. സാധാരണയായി നാടന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന താരം അല്‍പ്പം മോഡേണ്‍ ലുക്കിലാണ് എത്തിയിരിക്കുന്നത്. ഈ മേക്കപ്പും കളറും ഒന്നും ചേരില്ല. ചുവപ്പ് കളര്‍ കൂടി ആയപ്പോള്‍ ഓവര്‍ ആയി എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ എത്തിയത്. 'മോശമായി പോയി… ലാളിത്യത്തോട് കൂടിയ ഫോട്ടോയാണ് നല്ലത്… മേക്കപ്പും കളര്‍ സെറ്റപ്പ് എല്ലാം കഷ്ടം' എന്നാണ് ഒരു കമന്റ്. ഈ കമന്റിന് അശ്വതിയുടെ മറുപടി ഇതാണ്, 'പേഴ്‌സണല്‍ ലൈഫില്‍ പോരെ ലാളിത്യം? മേക്കപ്പ് ഒക്കെ പ്രൊഫഷന്റെ ഭാഗമാണ്.' അവതാരകയായി മിനിസ്‌ക്രീനിലെത്തിയ അശ്വതി ശ്രീകാന്ത് പ്രേക്ഷകരുടെ പ്രിയ താരമാണ്. നിലവില്‍ ചക്കപ്പഴം എന്ന ഹാസ്യപരമ്ബരയില്‍ അഭിനയിക്കുകയാണ് താരം.
https://www.facebook.com/Malayalivartha























