Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

'100 വയസ്സായി മരിച്ചാലും മരണം ഒരു അസുഖകരമായ അനുഭവമാണ് മറ്റുള്ളവർക്ക് എന്നിരിക്കെ 'മരണപരാമർശങ്ങൾ' നടത്തുന്നത് ഒഴിവാക്കാൻ വെറുതെ അതെ കുറിച്ച് ഒന്നും പറയണ്ട കേട്ടോ അറംപറ്റി പോകും എന്ന് പറഞ്ഞു ഭയപ്പെടുത്തി ഭയപ്പെടുത്തി...' അബദ്ധ പ്രചാരണങ്ങൾക്കെതിരെ തിരക്കഥാകൃത്ത് ആര്‍.രാമാനാന്ദ്

29 DECEMBER 2020 12:39 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയ നടന്‍ അനില്‍ പി. നെടുമങ്ങാടിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അബദ്ധ പ്രചാരണങ്ങൾക്കെതിരെ തിരക്കഥാകൃത്ത് ആര്‍.രാമാനാന്ദ് രംഗത്ത് എത്തുകയുണ്ടായി. അരക്ഷിതത്വം ഉള്ള മേഖലയാണ് സിനിമാരംഗമെന്നും എവിടെയൊക്കെ മനുഷ്യന് അരക്ഷിതത്വം അനുഭവപ്പെടുന്നുവോ അവിടെയൊക്കെ ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ കൂടുതലായി കാണപ്പെടുന്നുണ്ടെന്നും രാമാനന്ദ് പങ്കുവച്ച കുറിപ്പിൽ പറയുന്നു.

രാമാനന്ദിന്റെ വാക്കുകൾ ഇങ്ങനെ:

അറംപറ്റിപോകും കേട്ടോ!!!

അല്ലെങ്കിലേ അന്ധവിശ്വാസത്തിന് പേരുകേട്ട ഒരു മേഖലയാണ് കലാരംഗം. എന്തുകൊണ്ട് സിനിമയിലും സീരിയലിലും മറ്റു കലാ രംഗങ്ങളിലും ഇത്രയും അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നു എന്നു ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ ഉള്ളൂ വളരെ പ്രവചനാതീതമായ, അസന്തുലിതമായ, ഒരുപാട് അരക്ഷിതത്വം ഉള്ള മേഖലയാണ് ഇവയെല്ലാം. എവിടെയൊക്കെ മനുഷ്യന് അരക്ഷിതത്വം അനുഭവപ്പെടുന്നു അവിടെയെല്ലാം ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ കൂടുതലായി കാണപ്പെടുന്നു. കലാരംഗം പോലെ തന്നെ രാഷ്ട്രീയത്തിലും ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ കൂടിയും കുറഞ്ഞും ഇരിക്കുന്നത് കാണാം. 'അറംപറ്റുക' എന്നത് ശുദ്ധ ഭോഷ്ക്കാണ്.

മരണം വളരെ സ്വാഭാവികമായ ഒരു ജീവിത പ്രക്രിയ ആണെന്നിരിക്കെ അതിനെക്കുറിച്ച് നമ്മൾ ദിവസവും സംസാരിക്കാം, ചിലപ്പോൾ ഫേസ്ബുക്കിലും എഴുതാം നമ്മുടെ ടൈംലൈൻ എടുത്തുനോക്കിയാൽ എത്രയോ തവണ നമ്മൾ മരണത്തെ പരാമർശിക്കുകയോ, പ്രമേയമാക്കി കൊണ്ടു വല്ലതും എഴുതുകയോ ചെയ്തിട്ടുണ്ട് അതെഴുതിയ പിറ്റേദിവസം നമ്മൾ മരിച്ചു പോയാൽ ഫേസ്ബുക്ക് പോസ്റ്റ് സ്ക്രീൻഷോട്ട് എടുത്ത് കണ്ടോ അറംപറ്റി പോയത് !!! എന്നു പറഞ്ഞു ആരെങ്കിലും ഒരു പോസ്റ്റ് ഇടും ഷെയർ തൊഴിലാളികൾ അത് ഷെയർ ചെയ്യും , വിഡ്ഢികൾ മൂക്കത്ത് വിരൽ വച്ച് ശരിതന്നെ ശരിതന്നെ എന്ന കോറസ് പാടും. ഏതെങ്കിലും വിധത്തിൽ നാളെയാണ് എന്റെ മരണം എന്ന അറിവ് മനുഷ്യൻ ലഭിച്ചാൽ അതോടെ തീർന്നു!

അതുകൊണ്ട് 'അറംപറ്റൽ' തികച്ചും ആകസ്മികമായ ഒരു സംഗതി മാത്രമാണ്. 100 വയസ്സായി മരിച്ചാലും മരണം ഒരു അസുഖകരമായ അനുഭവമാണ് മറ്റുള്ളവർക്ക് എന്നിരിക്കെ 'മരണപരാമർശങ്ങൾ' നടത്തുന്നത് ഒഴിവാക്കാൻ വെറുതെ അതെ കുറിച്ച് ഒന്നും പറയണ്ട കേട്ടോ അറംപറ്റി പോകും എന്ന് പറഞ്ഞു ഭയപ്പെടുത്തി ഭയപ്പെടുത്തി, ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന അവസ്ഥയിലായി കാര്യങ്ങൾ! മരണം ഒരു നിത്യസംഭവമാണ് മരിക്കാനാണ് നമുക്ക് കാരണങ്ങൾ കൂടുതൽ അതിൽ ഒന്നും പെടാതെ ജീവിച്ചിരിക്കുന്നതാണ് അദ്ഭുതം!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (2 minutes ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (7 minutes ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (42 minutes ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (49 minutes ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (1 hour ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (1 hour ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (3 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (4 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (4 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (4 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (5 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (5 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (5 hours ago)

Malayali Vartha Recommends