ലക്ഷ്മി എംബിഎ പൂര്‍ത്തിയാക്കി.. ഇനി ചെന്നൈയിലേക്ക് മാറുകയാണ്... അവിടെയാണ് ഞങ്ങൾ പുതിയ ജീവിതം തുടങ്ങാന്‍ പോകുന്നതെന്ന് രാഹുല്‍! വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് താരം

ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകമനസ് കീഴടക്കിയ താരമാണ് രാഹുല്‍ രവി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. തന്‍ വിവാഹിതനാകാന്‍ പോകുന്നുവെന്ന വിവരം രാഹുല്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
രാഹുലിന്റെയും ലക്ഷ്മിയുടെയും വിവാഹ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിമിഷനേരംകൊണ്ടാണ് വൈറലായി മാറിയത്. ഇപ്പോഴിതാ വിവാഹ വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് രാഹുലും ലക്ഷ്മിയും.
എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി പറഞ്ഞ ഇരുവരും ചെന്നൈയിലേക്ക് മാറുകയാണെന്നും പറഞ്ഞു. 'ലക്ഷ്മി എംബിഎ പൂര്‍ത്തിയാക്കി, ഇനി ചെന്നൈയിലേക്ക് മാറുകയാണ്. അവിടെ പുതിയ ജീവിതം തുടങ്ങാന്‍ പോവുകയാണെന്നും രാഹുല്‍ പറയുന്നു.
ചുരുങ്ങിയ കാലം കൊണ്ട് നടന്ന പ്രണയവിവാഹമാണ്. ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റുമായി നിരവധി പേരാണ് ആശംസകള്‍ അറിയിച്ചത്.
എല്ലാവരുടേയും പ്രാര്‍ത്ഥന വേണമെന്നും ലക്ഷ്മി പറഞ്ഞു. അവതരണത്തിലും കഴിവ് തെളിയിച്ച താരം മോഡലിങ് രംഗത്തു നിന്നാണ് അഭിനയ രംഗത്തേക്ക് എത്തിയത്. രാഹുലിന്റെ പൊന്നമ്പിളിയിലെ ഹരിപത്മനാഭന്‍ എന്ന കഥാപാത്രമായിരുന്നു കരിയര്‍ ബ്രേക്കായത്.
https://www.facebook.com/Malayalivartha
























